ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ 37 മത് ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം ഡിസംബർ 11 രാവിലെ 9 മണിക്ക് ബഹു. ജില്ലാ പ്രസിഡന്റ് ശ്രീ. കുമാർ വിബ്ജിയോർ പതാകയുയർത്തി തുടക്കം കുറിച്ചു. ജില്ലാ പ്രസിഡണ്ട് ശ്രീ. കുമാർ വിബ്ജിയോർ അധ്യക്ഷനായി തുടങ്ങിയ പ്രതിനിധി സമ്മേളനം ബഹു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ മോനച്ചൻ തണ്ണിത്തോട് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുതിർന്ന അംഗങ്ങളെ ജനറൽ സെക്രട്ടറി ആദരിച്ചു. സംഘടന റിപ്പോർട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. A. C. ജോൺസൺ നിർവഹിച്ചു. ഫോട്ടോഗ്രാഫി മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും വൈസ് പ്രസിഡന്റ് വിതരണം ചെയ്തു. വിദ്യാഭ്യാസ അവാർഡുകൾ സംസ്ഥാന സെക്രട്ടറി ശ്രീ. അനിൽ മണക്കാട് നൽകി. സംസ്ഥാന നേച്ചർ ക്ലബ് കോർഡിനേറ്റർ ശ്രീ. ഹേമേന്ദ്ര നാഥ്, സംസ്ഥാന അംഗം ശ്രീ. സജു സത്യൻ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ PRO ശ്രീ. R. V. മധു സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീ. M. A. ഹസ്സൻ അനുശോചനവും രേഖപ്പെടുത്തി.. ജില്ലാ സെക്രട്ടറി ശ്രീ. Adv. സതീഷ് വസന്ത് ജില്ലാ റിപ്പോർട്ടും ജില്ലാ ട്രഷറർ ശ്രീ. വിജയൻ മണക്കാട് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയും ജില്ലാ ഇൻചാർജുമായ ശ്രീ. മോനച്ചൻ തണ്ണിത്തോട് വരണാധികാരിയായി നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ 2022 ഭാരവാഹികൾ ആയി ജില്ലാ പ്രസിഡന്റ് ശ്രീ. Adv. സതീഷ് വസന്ത് വൈസ് പ്രസിഡന്റ്‌മാർ ശ്രീ. വിജയൻ മണക്കാട് ശ്രീ. കൂട്ടപ്പന മഹേഷ് ജില്ലാ സെക്രട്ടറി ശ്രീ. K. H. അനിൽ കുമാർ ജോയിന്റ് സെക്രട്ടറിമാർ ശ്രീ. രാജേഷ് മിത്ര ശ്രീ. സജ്ജാദ് സിംനാസ് ട്രഷറർ ശ്രീ. സതീഷ് കവടിയാർ P R O ശ്രീ. G. സന്തോഷ് കുമാർ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ശ്രീ. അനിൽ മണക്കാട് ശ്രീ. ഹേമേന്ദ്ര നാഥ് ശ്രീ. സജു സത്യൻ ശ്രീ. സാബു സീലി ശ്രീ. Dr.R. V. മധു എന്നിവരെ തിരഞ്ഞെടുത്തു..