AKPA എടവണ്ണ യൂണിറ്റ് സമ്മേളനം ------------------------------------------------------------------- യൂണിറ്റ് സമ്മേളനം സെപ്തം: 27 വെള്ളി 7-30 ന് ഫോട്ടോ സ്പോട്ട് സ്റ്റുഡിയോ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട മേഖലാ പ്രസിഡൻ്റ് ബിജു അഞ്ജന ഉൽഘാടനം നിർവ്വഹിച്ചു.നസീം അനുശോചനം രേഖപ്പെടുത്തി. ഷംസു സ്വാഗതം പറഞ്ഞ യോഗത്തിന് യൂണിറ്റ് പ്രസിഡൻ്റ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ബഹുമാന്യ ജില്ലാ ജോയ്ൻ്റ് സെക്രട്ടറി PK ഷാജി മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറിയുടെ അഭാവത്തിൽ മേഖലാ ട്രഷറർ ബാലചന്ദ്രൻ വാണി സംഘടനാ റിപ്പോർട്ടും ആശംസയും അർപ്പിച്ചു. യൂണിറ്റ് ഇൻചാർജും ജില്ലാ കമ്മറ്റി അംഗവുമായിട്ടുള്ള അനിൽ ചിത്ര അംഗങ്ങൾക്ക് സംഘടനാ ക്ലാസ് നൽകി. മേഖല കമ്മറ്റി അംഗം ബാബുരാജ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ലിനീഷ് വാർഷിക റിപ്പോർട്ടും യൂണിറ്റ് ട്രഷറർ വിഷ്ണു വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ അംഗങ്ങൾ അഭിപ്രായം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ചാർജുള്ള അനിൽ ചിത്രയുടെ കീഴിൽ നടന്ന തെരഞ്ഞുപ്പിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് ഉണ്ണി റഹ്മാൻ വൈസ് പ്രസിഡൻ്റ്: വിഷ്ണു സെക്രട്ടറി : ലിനീഷ് ജോ. സെക്രട്ടറി : നസീം ട്രഷറർ : ബാബുരാജ് മേഖലാ കമ്മറ്റിയിലേക്ക് ഷംസു എടവണ്ണ ' ----------------------------------------------------------- തുടർന്ന് വിഭവ സമൃതമായ ഭക്ഷണത്തോടെ സംഘടനക്ക് മുതൽകൂട്ടാകുന്ന പുതിയ കാര്യങ്ങൾ ചെയ്യുമെന്ന പ്രതിജ്ഞയെടുത്തു പിരിഞ്ഞു. ജയ് AKPA