വാടാനപ്പള്ളി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് സ്ഥാപക നേതാവായ സാരംഗപണി സാറിന്റെ അനുസ്മരണ യോഗം നടത്തി. മേഖല പ്രസിഡണ്ട് സുരേഷ് സി എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സാരംഗപണി സാറിന്റെ ചിത്രത്തിൽ മേഖല കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും പുഷ്പാർച്ചന നടത്തി. ജില്ലാ ജോയിൻ സെക്രട്ടറി ജീസൻ എ വി അനുസ്മരണ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ഷനൂപ് കെ എ, മേഖല ട്രഷറർ ഫ്ലെഡന്റോ എ വി,ജില്ലാ നേച്ചർ ക്ലബ് സബ് കോർഡിനേറ്റർ രമേഷ് അനന്യ, ജില്ലാ ജീവകാരുണ്യ കൺവീനർ ബിജു സി ശങ്കുണ്ണി, മേഖല ഫോട്ടോഗ്രാഫി കോർഡിനേറ്റർ രാജേഷ് നാട്ടിക, മേഖലാ പി.ആർ.ഒ സജി കെ എസ്, മേഖല വൈസ് പ്രസിഡണ്ട് ഷമീർ തൃത്തല്ലൂർ, മേഖലാ ജോയിൻ സെക്രട്ടറി സന്തോഷ് കുമാർ കെ എസ് എന്നിവർ സംസാരിച്ചു. മേഖല കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും പങ്കെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More