*ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിന ആഘോഷവും , ക്ലാസ്സും നടത്തി. AKPA ഭവൻ തിരുവഞ്ചൂരിൽ വനിതാ വിങ്ങ് ഇൻ ചാർജ് ശ്രീ.ബഷീർ മേത്തറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിനു ജില്ലാ വനിതാ കോഡിനേറ്റർ ഗിരിജ വിജിമോൻ സ്വാഗതം അരുളി, യോഗം ഉദ്ഘാടനം സംസ്ഥാന വൈസ്.പ്രസിഡണ്ട് ജെയിസൺ ഞൊങ്ങിണിയിൽ തിരിതെളിയിച്ച് നിർവഹിച്ചു.മുഖ്യ പ്രഭാഷണം ജില്ലാ പ്രസിഡണ്ട് ഷാജി തോമസ്സ് നിർവഹിച്ചു. തുടർന്ന് മാനേജ്മെന്റ് consultant, Motivational Speaker എന്നി നിലകളിൽ പ്രശസ്ത ആയ മൈഥിലി പ്രതീഷ് അംഗങ്ങൾക്ക് ക്ലാസ്സ് നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി സൂരജ് ഫിലിപ്പ്, ജില്ലാ ട്രഷറർ ബിനേഷ് ജി പോൾ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റെ സെക്രട്ടറി ശ്യാമളേന്തുവിന്റ നന്ദിയോടെ യോഗം അവസാനിപ്പിച്ചു.