ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41ാം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി ഒരുക്കിയ പ്രചരണ ശില്പം പെരുമ്പയിൽ വച്ച് ബഹുമാനപ്പെട്ട പയ്യന്നൂർ എം.എൽ.എ , ശ്രീ. ടി. ഐ. മധുസൂദനൻ അവർകൾ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ കൃഷ്ണദാസ് മാധവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ശ്രീ. ടി. ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശംസയർപ്പിച്ചു കൊണ്ട് പയ്യന്നൂർ ഐ ഫൗണ്ടേഷൻ പ്രൊപ്രൈറ്റർ മുകേഷ് അത്തായി, എ.കെ. പി.എ സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കരേള, ജില്ല വൈസ് പ്രസിഡൻ്റ് പവിത്രൻ മൊണാലിസ, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷിജു കെ. വി , ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജി എം. പയ്യന്നൂർ, കൃഷ്ണകുമാർ ഇ. എം, സുഭാഷ് എം.വി , മേഖലാ പ്രസിഡൻ്റെ സജി ചുണ്ട, എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പ്രമോദ് ലയ സ്വാഗതം പറഞ്ഞ ചടങ്ങിന് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മനേഷ് മോഹൻ നന്ദി പറഞ്ഞു. നിരവധി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More