ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ ടൗൺ യൂണിറ്റ് 41മത് സമ്മേളനം 24/09/2025 ബുധനാഴ്ച്ച അച്യുതമേനോൻ പാർക്ക് പഠനോദ്യാൻ വച്ചു യൂണിറ്റ് പ്രസിഡന്റ് ഷിബു സി എസ് ന്റെ അധ്യക്ഷതയിൽ മൗന പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് അനുശോചനവും യൂണിറ്റ് സാന്ത്വനം കോഡിനേറ്റർ രംഗീത് രാജ് എല്ലാവരെയും സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ഷിബു സി എസ് ആദ്യക്ഷ പ്രസംഗം നടത്തി തുടർന്ന് മേഖല പ്രസിഡന്റ് ശ്രീ ബെന്നി സി പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ സെക്രട്ടറി ലിജോ പി ജോസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനം കമ്മിറ്റി അംഗം ശിവാനന്ദൻ പി വി ദൃശ്യ മാധ്യമ പുരസ്‌കാരം നേടിയ യൂണിറ്റ് അംഗം ഷാബു വി ജെ, മുംബൈ മാരത്തോണിൽ 21km ഓട്ടത്തിൽ പങ്കെടുത്ത രാജീവ് പടിയം, SSLC യിൽ ഫുൾ A+നേടിയ രഘുനാഥിന്റെ മകൾ ഇഷാനി രഘു, ലഹരി വിരുദ്ധ പെയിന്റിംഗ് മത്സരത്തിൽ ഫസ്റ്റ് നേടിയ ബെന്നി സി പി യുടെ മകൾ സില്ല ബെന്നി എന്നിവരെ അനുമോദിച്ചു മൊമെന്റോയും നൽകി.മേഖല സെക്രട്ടറി രാജേഷ് കെ കെ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ധനീഷ് സി എ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു യൂണിറ്റ് ട്രഷറർ സന്തോഷ് കെ വി വാർഷിക കണക്കു അവതരിപ്പിച്ചു. തുടർന്ന് ജില്ലാ വൈസ് പ്രസിഡന്റ് സുനിൽ പി എൻ, ജില്ലാ ബ്ലഡ് ഡോണേഷൻ സബ് കോഡിനേറ്റർ സഹജൻ പി പി, മേഖല ട്രഷറര്‍ രതീഷ് പി, മേഖല പി ആർ ഓ റമോദ് വി എം, മേഖല ബ്ലഡ് കോഡിനേറ്റർ സന്തോഷ്‌കുമാർ കെ കെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യൂണിറ്റ് ഇൻചാർജ് റിട്ടേണിംഗ് ഓഫീസർ ആയ ബാബു ഊക്കൻ ന്റെ നേതൃത്വത്തിൽ നടന്ന 2025-26വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു . 2025-26 വർഷത്തെ Akpa ടൗൺ യൂണിറ്റ് ഭാരവാഹികൾ പ്രസിഡന്റ് ഷിബു സി എസ്. വൈസ് പ്രസിഡന്റ് സന്തോഷ് കെ വി. സെക്രട്ടറി ധനീഷ് സി എ. ജോയിന്റ് സെക്രട്ടറി സനീഷ് ഇ സി. ട്രഷറർ രാഗേഷ് രാജൻ. മേഖല കമ്മിറ്റി അംഗംങ്ങൾ ശിവാനന്ദൻ പി വി. സുനിൽ പി എൻ. ബെന്നി സി പി. രതീഷ് പി. റമോദ് വി എം. സന്തോഷ് കുമാർ കെ കെ. യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രംഗീത് രാജ്. ഷാബു വി ജെ. രഘുനാഥ്. റോയ്ലാൽ. ഡെൽവിൻ ഡേവിഡ്. ഉണ്ണികൃഷ്ണൻ. എന്നിവരെ തിരഞ്ഞെടുത്തു. സന്തോഷ് കെ വി നന്ദിയും അർപ്പിച്ചുകൊണ്ട് യോഗം പര്യാവസാനിച്ചു . തുടർന്ന് സ്നേഹവിരുന്നും പങ്കെടുത്ത എല്ലാവർക്കും സ്നേഹ സമ്മാനവും നൽകി
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More