എ കെ പി എ പാപ്പനംകോട് യൂണിറ്റ് നാല്പതാം വാർഷിക പൊതുയോഗം 29.9.2024 ഞായറാഴ്ച രാവിലെ 10.45 യൂണിറ്റ് പ്രസിഡണ്ട് ശ്രീ പത്മകുമാർ പതാക ഉയർത്തി തുടർന്ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ശേഷം യൂണിറ്റ് പ്രസിഡന്റ് ശ്രീ പത്മകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ യൂണിറ്റ് സെക്രട്ടറി ശ്രീ വി എസ് സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രസിഡൻറ് അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് മേഖലാ പ്രസിഡൻറ് ശ്രീ ഉണ്ണികൃഷ്ണൻ നായർ ഭദ്രദീപം തെളിയിച്ച് വാർഷിക പൊതുയോഗം ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മേഖലാ സെക്രട്ടറി ശ്രീ .മധു ആർ എസ് മേഖല റിപ്പോർട്ടിംഗ് നടത്തി. തുടർന്ന് സംസ്ഥാന കമ്മിറ്റി അംഗം ശ്രീ അനിൽ മണക്കാട് , ജില്ലാ കമ്മിറ്റിയംഗം ശ്രീ വിജയൻ മണക്കാട്, ശ്രീ ഹസൻ, ശ്രീ തെങ്ങുവിള അനിൽകുമാർ , മേഖല ഖജാൻജി ശ്രീ രഞ്ജിത്ത് കുമാർ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. തുടർന്ന് 2023- 24 കാലയളവിൽ എസ് എസ് എൽസിക്ക് മികച്ച വിജയം കൈവരിച്ച യൂണിറ്റ് ഭരണസമിതി അംഗവും മേഖലാ സെക്രട്ടറിയുമായ ശ്രീ മധു ആർഎസ് ന്റെ മകൾ ഐശ്വര്യയ്ക്ക് മേഖലാ പ്രസിഡൻറ് ശ്രീ ഉണ്ണികൃഷ്ണൻ നായർ മൊമെന്റോ നൽകി ആദരിച്ചു. ഭരണസമിതി അംഗം ശ്രീ താഹയുടെ മകൻ എസ് എസ്എൽ സി ഉന്നത വിജയം കൈവരിച്ചതിന് ശ്രീ. മധു മേഖലാ സെക്രട്ടറി മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് യൂണിറ്റിൽനിന്നും ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്ത ശ്രീ. പത്മകുമാർ പി ജി യ്ക്കും ശ്രീ സുഭാഷ് എം നും പ്രോത്സാഹന സമ്മാനം നൽകി. ആദരിക്കുകയുണ്ടായി. തുടർന്ന് ഉദ്ഘാടനം നിർവഹിച്ച ശ്രീ. ഉണ്ണികൃഷ്ണൻ നായർക്ക് യൂണിറ്റിന്റെ മൊമെന്റോ നൽകി ആദരിച്ചു.തുടർന്ന് ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡണ്ടായി ശ്രീ പത്മകുമാർ പി ജി യെയും സെക്രട്ടറിയായി ശ്രീ വി എസ് സുരേഷ് കുമാറിനെയും ഖജാൻജിയായി ശ്രീ മഹേഷ് കുമാറിനെയും ഉൾപ്പെടെ പതിനൊന്നങ്ങ കമ്മിറ്റി തെരഞ്ഞെടുത്തു. തുടർന്ന് മഹേഷ് കുമാർ പറഞ്ഞാൽ യോഗം അവസാനിക്കുകയും ഉച്ച ഭക്ഷണം കഴിഞ്ഞ് പിരിയുകയും ചെയ്തു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More