blog-image
17
Feb
2025

AKPA ഫോട്ടോഗ്രാഫി ക്ലബ്ബ് മലപ്പുറം

Malappuram

ക്ലബ്ബ്മീറ്റിംഗ്/ ഏക്പീരിയൻസ് ഷെയറിങ് കടലുണ്ടി പക്ഷിസങ്കേതം 2025 ഫെബ്രുവരി 17 തിങ്കൾ 3 pm ഫോട്ടോഗ്രാഫിക്ലബ്ബിൻ്റെ 2025-26വർഷത്തെ ആദ്യയോഗം കടലുണ്ടി പക്ഷിസങ്കേതത്തിൽ വച്ച് നടന്നു. ക്ലബ്ബ്കോർഡിനേറ്റർ മുരളിഐറിസ് അദ്ധ്യഷതവഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡണ്ട് സജിത്ത് ഷൈൻ ഉദ്ഘാടനംചെയ്തു. മുൻ ക്ലബ് സബ് കോഡിനേറ്റർ സലാം ഒളാട്ടയിൽ സ്വാഗതം ചെയ്ത ചടങ്ങിൽ സംസ്ഥാന സെക്രട്ടറി മസൂദ് മംഗലം മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് നാസി അബ്ദുൾ നാസി ( മുൻ കോഡിനേറ്റർ) അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ശശികുമാർ മങ്കട ജോയിൻ്റെസെക്രട്ടറി ഷാജി പി കെ ,വൈസ് പ്രസിഡണ്ട് സുരേഷ് ചിത്ര ,തുടങ്ങിയവർ ആശംസകൾ നേർന്നു യോഗത്തിൽ ഫോട്ടോഗ്രാഫി ക്ലബ്ബ് ജില്ലാ സബ്കോഡിനേറ്റർ ആയി അഭിലാഷ് വിശ്വയേ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി നാസി അബ്ദുൾ നാസർ. ഉണ്ണി പാലത്തിങ്ങൽ . നിസാർകാവിലക്കാട്. റിയാസ് ചേറൂർ. സലാം ഒളാട്ടയിൽ എന്നിവരെ തിരഞ്ഞെടുത്തു. അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. എക്സീരിയസ്ഷയറിങ്:- ഇരുപത് വർഷത്തിൽ പരം പക്ഷിനിരീക്ഷകൻ ആയ ഫോട്ടോഗ്രാഫർ വിജീഷ് വള്ളിക്കുന്ന് കടലുണ്ടിയുടെ പക്ഷി-ജൈവ-സന്തുലിതാവസ്ഥയെ കുറിച്ച് വിവരണംനൽകി മലപ്പുറം കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന കടലുണ്ടി വള്ളിക്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകൾ വ്യാപിച്ച് കിടക്കുന്ന കേരളത്തിലെ പ്രഥമ കമ്മൂണിറ്റി റിസർവ് മേഖല ജൈവ വൈവിധ്യത്തിൻ്റെ കലവറ കണ്ടൽ ചെടികൾ,ദേശാടനപക്ഷികൾ,കടലാമ,ഞണ്ടുകൾ മത്സ്യം തവള ഉരഗങ്ങൾ തുടങ്ങിയവയെ കുറിച്ചും, അറിവുകൾ പകർന്നു തന്നു. നക്ഷത്ര കണ്ടൽ എന്ന കണ്ടൽ ഇവിടെ കാണുന്ന പ്രത്യകതയാണ് കടലുണ്ടി ആള എന്ന സ്ഥലപേരിൽ അറിയുന്ന ഒരു ആള ഇവിടെ ഉണ്ട്. ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞൻ ഡോ സലിം അലി ഉൾപെടെ ഉള്ളവർ അത്യപൂർവ്വയിനം ദേശാടനപക്ഷികൾ എത്തുന്ന കേന്ദ്രമായി രേഖപെടുത്തിയ സ്ഥലമാണ് കടലുണ്ടി മെമ്പർ മാർക്ക് പുതിയ ഒരു അറിവ് പകരാൻ സാധിച്ചു. ജില്ലാ പി ആർ ഒ നിസാർ കാവിലക്കാട് നന്ദി പറഞ്ഞു ശേഷം യോഗത്തിൽ എത്തി ചേർന്ന 29 ക്ലബ് മെമ്പർമാരുടെ ഫോട്ടോ ഷൂട്ട് നടത്തി .

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More