ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഗ്രീനൊവേഷൻ ടീമിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. മുഴപ്പിലങ്ങാട് ബീച്ച് പാർക്കിൽ നടന്ന ശുചീകരണ പ്രവർത്തനം ജില്ലാ പ്രസിഡണ്ട് എസ് ഷിബുരാജിൻ്റെ അധ്യക്ഷതയിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി. സജിത ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് , വാർഡ് മെമ്പർ ഫർസീന, സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കരേള, ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ ഗ്രീനൊവേഷൻ കോർഡിനേറ്റർ സിനോജ് മാക്സ് സ്വാഗതവും ജില്ലാ ട്രഷറർ വിതിലേഷ് അനുരാഗ് നന്ദിയും പറഞ്ഞു .ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അബ്ദുൽ മുത്തലിബ്, പവിത്രൻ മൊണാലിസ, ജോയിൻ്റ് സെക്രട്ടറിമാരായ ഷിജു കെ വി, സ്വയം സഹായ നിധി ചെയർമാൻ ഷജിത്ത് മട്ടന്നൂർ എന്നിവർ നേതൃത്വം നൽകി.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More