blog-image
22
Oct
2024

തൃത്താല മേഖല സമ്മേളനം

Palakkad

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40 -മത് തൃത്താല മേഖല സമ്മേളനം തൃത്താല വ്യാപാര ഭവനിൽ(കണ്ണപ്പൻ നഗർ ) വെച്ച് നടന്നു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ പി കെ ജയ ഭദ്രദീപം തെളിയിച്ച്ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡണ്ട് ഷംനാദ് മാട്ടായ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സനൂപ് കുമ്പിടി, റഫീഖ് മൂൺലൈറ്റ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജയറാം വാഴംകുന്നം ഉദ്ഘാടനം ചെയ്തു. സുഭാഷ് കിഴായൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ സുനിൽ കുഴൂർ, പമ്പാവാസൻ തൃത്താല, മേഖല വൈസ് പ്രസിഡണ്ട്‌ വിശ്വനാഥൻ കൂറ്റനാട് എന്നിവർ സംസാരിച്ചു. 'പ്രകൃതി 'എന്ന വിഷയത്തിൽ മേഖലയിലെ അംഗങ്ങൾക്കായി ചിത്രം ഫോട്ടോഗ്രാഫി ക്ലബ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനാർഹരായ ശിവകുമാർ നന്ദിനി, റഫീഖ് കോക്കൂർ,ഫഹദ് പടിഞ്ഞാറങ്ങാടി. എന്നിവർക്ക് ക്യാഷ് - പ്രൈസുംമൊമെന്റോയും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു. അഗങ്ങളുടെ മക്കളിൽ പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ രുദ്ര ആർ നായർ, ഷാദിയ ഫാത്തിമ എന്നിവരെ അനുമോദിച്ചു. വെള്ളിയാങ്കല്ല് പൈതൃക പാർക്കിനോടനുബന്ധിച്ച് ഫോട്ടോഗ്രാഫി, ശില്പ,ചിത്ര പ്രദർശനങ്ങൾക്കായി ആർട്ട് ഗാലറി സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട്‌ മുദ്ര ഗോപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം മണികണ്ഠൻ മുളയംകാവിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ:- ഷംനാദ് മാട്ടായ (പ്രസി), വിശ്വനാഥൻ ജ്യോതിസ് (വൈ: പ്രസി ), സനൂപ് കുമ്പിടി സെക്രട്ടറി, റഫീഖ് മൂൺലൈറ്റ് (ജോ: സെക്രട്ടറി) രഞ്ജിത്ത് മണ്ണിൽ(ട്രഷറർ, പി ആർ ഒ ) ഹരി സംഗീത് നന്ദി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി തൃത്താല അങ്ങാടിയിൽ പ്രകടനവും നടത്തി.

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More