ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് നാല്പതാം വാർഷിക സമ്മേളനം 30. 10. 24 ന് വളയംകുളം ഹാപ്പി ഡേയ്സ് ഹോളിൽ വെച്ച് നടന്നു. മൗന പ്രാർത്ഥനയോടെ സമ്മേളന നടപടികൾ ആരംഭിച്ചു. യൂണിറ്റ് PRO പ്രമോദ് അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് വൈസ് പ്രസിഡണ്ട് അജയൻ ഗാലക്സി സ്വാഗത പ്രസംഗം നടത്തി,തുടർന്ന് യൂണിറ്റ് പ്രസിഡണ്ട് ഗിരീഷ് കുറുമ്പൂർ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ മേഖലാ സെക്രട്ടറി ചന്ദ്രൻ vp സമ്മേളനം ഉദ്ഘാടനം ചെയ്തു,യൂണിറ്റ് സെക്രട്ടറി ബാബുരാജ് യൂണിറ്റ് വാർഷിക റിപ്പോർ ട്ടും ,മേഖല പ്രസിഡണ്ട് സുരേഷ് കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു, ജില്ലാ എക്സിക്യൂട്ടീവ് അംഗം ശശി കപ്പൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ രാഗം സുരേഷ് ഫഹദ്.Kp മേഖലാ ട്രഷറർ ജയൻ. Mk എന്നിവർ ആശംസ പ്രസംഗം നടത്തി. വരവ് ചിലവ് കണക്കുകൾ യൂണിറ്റ് ട്രഷറർ ജാസിർ അവതരിപ്പിച്ചു, ചർച്ചകൾക്കും മറുപടികൾക്കും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, സ്ഥാനരോഹണവും നടന്നു യൂണിറ്റ് വൈസ് പ്രസിഡണ്ട് വിശ്വൻ നരണിപ്പുഴ നന്ദി പ്രകാശിപ്പിച്ചു, ദേശീയ ഗാനത്തോടെ ഭക്ഷണത്തിനുശേഷം യോഗ നടപടികൾ അവസാനിച്ചു. ഭാരവാഹികൾ. പ്രസിഡണ്ട് ബാബുരാജ് Vice പ്രസിഡണ്ട് വിശ്വനാഥൻ സെക്രട്ടറി അജയൻ ജോയിൻ സെക്രട്ടറി അമൽദാസ് ട്രഷറർ ജാസിർ kh Pro. പ്രമോദ് മേഖല കമ്മിറ്റിയിലേക്ക് സുരേഷ് കുമാർ ശശി കപ്പൂർ ജയൻ.mk ജാസിർ. Kh ജിതീഷ് കുറുമ്പൂർ