blog-image
29
Sep
2025

ചേർപ്പ് യൂണിറ്റ് 41-ാം വാർഷിക പൊതുയോകവും യൂണിറ്റ് സമ്മേളനവും

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ചേർപ്പ് യൂണിറ്റ് 41-ാം വാർഷിക പൊതുയോകവും യൂണിറ്റ് സമ്മേളനവും 29/09/2025 ഉച്ചകഴിഞ്ഞ്5.00-ന് ചേർപ്പ് വ്യാപാര ഭവൻ ഹാളിൽ നടന്നു. ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ജോയ് കുത്തോകാരൻ നമ്മിൽ നിന്നും വേർപിരിഞ്ഞു പോയവരെ അനുസ്‌മരിച്ചു കൊണ്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല വൈസ് പ്രസിഡൻറ് ബിർളി പി. ജെ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡൻറ് അജിത് കൃഷ്ണ അദ്ധ്യക്ഷം വഹിച്ചു. മേഖല പ്രസിഡന്റ് ഷിബു കെ.വി സമ്മേളനം ഉൽഘാടനം നിർവ്വഹിച്ചു. ജില്ല വെൽഫെയർ ഫണ്ട് ചെയർമാൻ രാജീവ് കാണാറ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി കിഷോർ എം.സി സംഘടന റിപ്പോർട്ടും,യൂണിറ്റ് സെക്രട്ടറി ഷിബുകുമാർ യൂണിറ്റ് റിപ്പോർട്ടും, യൂണിറ്റ് ട്രഷറർക്ക് വേണ്ടി മേഖല ട്രഷറർ രഞ്ജുനാഥ് കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു. തുടർന്ന് യൂണിറ്റ് ഇൻചാർജ് ആയ സുനിൽ പി ചന്ദ്രന്റെ നിയന്ത്രണത്തിൽ കമ്മിറ്റി നൽകിയ 2025/26 വർഷത്തെ ഭരണ സമിതിയെ സമ്മേളനം ഐക്യ ഖണ്ഡേന തിരഞ്ഞെടുത്തു. ചേർപ്പ് മേഖല ട്രഷറർ രഞ്ചുനാഥ് ഒല്ലൂർ യൂണിറ്റ് പ്രസിഡൻ്റ് വേണുഗോപാൽ എന്നിവർ സമ്മേളനത്തിനും പുതു ഭരണ സമിതിക്കും ആശംസകൾ അർപ്പിച്ചു. യൂണിറ്റ് നിയുക്ത സെക്രട്ടറി യദു കൃഷ്ണ നന്ദിയും പറഞ്ഞു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More

21
Sep
2024

പാറശ്ശാല ടൗൺ യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More

27
Sep
2024

ഉദിയൻകുളങ്ങര യൂണിറ്റ്

Thiruvananthapuram

തിരുവനന്തപുരം ജില്ല നെയ്യാറ്റിൻകര മ ...Read More

27
Sep
2024

south ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം

Palakkad

ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More