ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് 41-ാം വാർഷിക സമ്മേളനം 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് ചാവക്കാട് യൂണിറ്റ് ഓഫീസ് പരിസരത്ത് വെച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് ശ്രീ. ഇസ്മായിൽ ആർ.പി യുടെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് വാർഷിക സമ്മേളനം ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ചാവക്കാട് SHO ശ്രീ. വിമൽ വി.വി യുടെ അഭാവത്തിൽ മേഖല പ്രസിഡൻറ് മധുസൂദനൻ കെ.കെ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് കമ്മറ്റി അംഗം ശ്രീ. നിയാസ് കെ.എസ് അനുശോചനം രേഖപ്പെടുത്തിയ യോഗത്തിൽ മേഖല കമ്മറ്റി അംഗം ശ്രീ. ഫൈസൽ വി എം സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി ശ്രീ. ഷെറി പി.സി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം ശ്രീ. ബിജു എ.ആർ മേഖല ട്രഷറർ ശ്രീ. ഷബീർ പി.കെ, മേഖല ബ്ലഡ് കോഡിനേറ്റർ ശ്രീ. ആർ വി മുഹമ്മദ് ഷാ, യൂണിറ്റ് സാന്ത്വനം കോഡിനേറ്റർ ശ്രീ. സലീം ഐഫോക്കസ്, ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജോബി താമരയൂർ എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി ശ്രീ. നൗഷാദ് സി എ ച്ച് വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ ശ്രീ. സലീം ഹംസ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളാൽ അവധിയിൽ ആയിരുന്നതിനാൽ യൂണിറ്റ് കമ്മിറ്റി ട്രഷറർ ഇൻ ചാർജ് നൽകിയ സലീം ഐഫോക്കസ് കണക്കുകൾ അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും സമ്മേളനത്തിൽ പാസ്സാക്കുകയും ചെയ്തു. സമ്മേളനത്തിൽ 43 അംഗങ്ങൾ പങ്കെടുത്തു. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ യൂണിറ്റ് അംഗം വിനോദ് ഒരുമനയൂരിന്‍റെ മകൻ ശ്രീഹരി വി വി, വിദ്യാരംഗം കലാ സാഹിത്യ വേദി ചാവക്കാട് ഉപജില്ല സാഹിത്യ സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ യൂണിറ്റ് അംഗം മനാഫ് ആർ. എച്ച് ന്റെ മകൾ സന ഫാത്തിമ ആർ.എം, എ കെ പി എ സംസ്ഥാന കമ്മിറ്റി ലോക ഫോട്ടോഗ്രാഫിദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഹോണറബിൾ മെൻഷൻ നേടിയ വിനോദ് ഒരുമനയൂർ, വംശനാശഭീഷണി നേരിടുന്ന കടലാമകളെ കുറിച്ച് എ കെ പി എ മുഖപത്രമായ ഫോട്ടോട്രാക്സിൽ സ്പെഷ്യൽ ഫീച്ചർ എഴുതിയ സലീം ഐ ഫോക്കസ്, AKPA ജില്ലാ കമ്മിറ്റി നടത്തിയ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ മേഖലയെ പ്രതിനിധീകരിച്ച് ചാവക്കാട് യൂണിറ്റിൽ നിന്നും പങ്കെടുത്ത അംഗങ്ങളായ, ശ്രീ. സുധീഷ് ലാൽ, ശ്രീ. ഷാഹിദലി, ശ്രീ. ഷഹീം പി.കെ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. മേഖല ഭാരവാഹികളായ കെ. കെ മധുസൂധനൻ, ഷെറി പി. സി, ഷബീർ പി. കെ, യൂണിറ്റ് ഇൻ ചാർജ് ആയ രാജേഷ് സി. കെ. എന്നിവരെ പൊന്നാട അണിയിച്ചുകൊണ്ട് ആദരിച്ചു. യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ചു പിക്ടോറിയൽ (Pictorial) എന്ന വിഷയത്തിൽ യൂണിറ്റ് അംഗങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ യൂണിറ്റി ലെ 15 അംഗങ്ങൾ പങ്കെടുത്തു, മത്സരത്തിൽ വന്ന 45 ചിത്രങ്ങൾ നിന്നും ശ്രീ.എൻ ഉബൈദ് ഒന്നാം സ്ഥാനവും, ശ്രീ.ജോജിത്ത് കാഞ്ഞാണി രണ്ടാം സ്ഥാനവും ശ്രീ. വിനോദ് ഒരുമനയൂർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കും പങ്കെടുത്തവർക്കും ചാവക്കാട് യൂണിറ്റിന്റെ അഭിനന്ദനങ്ങൾ
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More