ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ കുളത്തൂർ യൂണിറ്റ് സമ്മേളനം 01.10.2024 ചൊവ്വാഴ്ച്ച കുളത്തൂർ വ്യാപാര ഭവനിൽ വെച്ച് നടന്നു. യൂണിറ്റ് വൈസ് പ്രസിഡന്റ് സന്തോഷ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് നാസറിന്റെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് സുനീഷ് ഷിയോറ സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. തുടർന്നു മേഖലാ സെക്രട്ടറി അനൂപ് താത്വിക് സംഘടനാ റിപ്പോർട്ടിങ്ങും, ജില്ലാ കമ്മിറ്റി മെമ്പർ ജെസിർ ക്യാപിറ്റോൾ മുഖ്യ പ്രഭാഷണവും നടത്തി. യൂണിറ്റ് സെക്രട്ടറി അഖിൽ വാർഷിക റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ അൻവർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മേഖലാ ട്രഷറർ റാഫി ചുണ്ടമ്പറ്റ, ജില്ലാ കമ്മറ്റിയഗം ഉണ്ണി ശോഭ, മേഖലാ PRO ഷിഹാബ്, യൂണിറ്റ് ഇൻചാർജ് രൂപേഷ് അങ്ങാടിപ്പുറം, മേഖല വൈസ് പ്രസിഡണ്ട് റഷീദ് കുളത്തൂർ, യൂണിറ്റ് PRO സുബൈർ ഫാൽക്കൻ,യൂണിറ്റ് എക്സിക്യൂട്ടീവ് ശശികുമാർ,പ്രബിൻ, ഷോബിൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: പ്രസിഡണ്ട്: നാസർ നാസ് വൈസ് പ്രസിഡണ്ട്: നെസ്റുദ്ധീൻ സെക്രട്ടറി: അഖിൽ ജോയൻ്റ് സെക്രട്ടറി: ഷോബിൻ ട്രഷറർ: സന്തോഷ് PRO: സുബൈർ യൂണിറ്റ് എക്സിക്യൂട്ടീവ്:ശശി കുമാർ , അൻവർ മേഖലാ കമ്മിറ്റി അംഗങ്ങൾ: ഉണ്ണി ശോഭ, അനൂപ്, റഷീദ് കുളത്തൂർ.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More