ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുമല യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡൻറ് ദേവു വിനോദിന്റെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടെ സമ്മേളന നടപടികൾആരംഭിച്ചു സമ്മേളനത്തിൽ ശ്രീ ഭുവനേന്ദ്രൻ സ്വാഗതം അർപ്പിച്ചു തുടർന്ന് മേഖല പ്രസിഡണ്ട് ശ്രീ ഹരി തിരുമല സമ്മേളനം ഉദ്ഘാടനം ചെയ്തു സംഘടന ചരിത്രവും പ്രായോഗിക പ്രവർത്തനങ്ങളും മെമ്പർമാർ പാലിക്കേണ്ട സംഘടന ബോധത്തെക്കുറിച്ചും വിശദമായി സംസാരിച്ചു ഈ വർഷത്തെ പ്രവർത്തകർ റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ശ്രീമതി പ്രിയ അവതരിപ്പിച്ചു കണക്കുകൾ യൂണിറ്റ് ട്രഷർ ശ്രീനി പൂജപ്പുര അവതരിപ്പിച്ചു മെമ്പർമാരുടെ ചർച്ചയ്ക്ക് മറുപടിക്ക് ശേഷം റിപ്പോർട്ട് കണക്കും സമ്മേളനം അംഗീകരിച്ചു. ജില്ലാ റിപ്പോർട്ടിംഗ് ജില്ലാ ജോയിൻ സെക്രട്ടറിയായ വിജയ് സാരഥി വിശദമായി അവതരിപ്പിക്കുകയുണ്ടായി മേഖല റിപ്പോർട്ടും സാന്ത്വനം പദ്ധതി എന്നിവയെ കുറിച്ച് മേഖല സെക്രട്ടറി അനിൽരാജ് അവതരിപ്പിക്കുകയുണ്ടായി ജില്ലാ ജോയിൻ സെക്രട്ടറി വരണാധികാരിയായി 2024 -2025 പ്രവർത്തന വർഷത്തെ ഭരണാധികാരികളെ തിരഞ്ഞെടുത്തു ജില്ലാ കമ്മിറ്റി അംഗം ശ്രീ സുനിൽ ക്ലിക്ക്, ജില്ലാ കമ്മിറ്റി അംഗം ദേവൻ തിരുമല, മേഖല പി.ആർ.ഒ സതീഷ് ജനനി,പേയാട് യൂണിറ്റ് സെക്രട്ടറി രാജേന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു വട്ടിയൂർക്കാവ് യൂണിറ്റ് സെക്രട്ടറി ശിവൻ പ്രണവ് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് സംസാരിക്കുകയും ആശംസകളറിയും ചെയ്തു. ശ്രീ ഭുവനേന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി യോഗനടപടികൾ അവസാനിപ്പിച്ചു 2024 2025 തിരുമല യൂണിറ്റിലെ ഭാരവാഹികൾ പ്രസിഡൻറ് ശ്രീമതി. പ്രിയ എസ് വൈസ് പ്രസിഡൻറ് ശ്രീ. അനിൽ രാജു സെക്രട്ടറി ശ്രീ.വിവേക് പി എസ് ജോയിൻ സെക്രട്ടറി ശ്രീ. ഹരീന്ദ്രൻ നായർ അണ്ണൂർ ട്രഷറർ ശ്രീ. ശ്രീനിവാസൻ പൂജപ്പുര എക്സിക്യൂട്ടീവ് അംഗങ്ങൾ ശ്രീമതി. സുനി തോമസ് ശ്രീ. സഞ്ചി അലങ്കാർ അരവിന്ദ് മേഖല കമ്മിറ്റിയിലേക്ക് ശ്രീ. ഭുവനേന്ദ്രൻ നായർ ശ്രീ. ദേവൻ തിരുമല ശ്രീ. വിനോദ് ദേവു