*2024 പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വിഡിയോഗ്രാഫി ചെയ്ത ക്യാമറാമാൻമാരുടെ വേതനം ഇത് വരെയും ലഭിക്കാത്തതിനാൽ നിയമസഭയിൽ ഈ വിഷയം അവതരിപ്പിച്ച് പരിഹാരം കാണണമെന്ന് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ. വിൻസെൻ്റ് അവർകളെ സന്ദർശിച്ച് എകെപിഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിവേദനം ജില്ലാ സെക്രട്ടറി ശ്രീ. ആർ വി മധു നൽകി. സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. സതീഷ് കവടിയാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ ശ്രീ. സജയ് കുമാർ, ശ്രീ. വിജയ സാരഥി എന്നിവർ സമീപം. അന്നേരം തന്നെ തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീമതി അനു കുമാരിയുമായി വിഷയം ചർച്ച ചെയ്യുകയും, ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് മറുപടി ലഭിക്കുകയും ചെയ്തു.* *അനുഭാവപൂർവ്വം വിഷയം പരിഗണിച്ച് ഇടപെടൽ നടത്തിയ ബഹു. വിൻസെൻ്റ് എംഎൽഎ യ്‌ക്ക് എകെപിഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഹൃദയാഭിവാദ്യങ്ങൾ*
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More