നാൽപതാമത് പൊന്നാനി മേഖല സമ്മേളനം 22-10-2024 ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് PWD CONFERENCE ഹാളിൽ വച്ചു നടന്നു. മേഖല പ്രസിഡണ്ട് സലാം ഒളാട്ടയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സവാദ് അനുശോചനവും രമേശ് അമ്പാരത്ത് സ്വാഗതവും പറഞ്ഞു. സമ്മേളനം ജില്ലാ പ്രസിഡണ്ട് സജിത്ത് ഷൈൻ ഉദ്ഘാടനം ചെയ്യുകയും, സംസ്ഥാന കമ്മിറ്റിയംഗം യൂസഫ് കാസിനോ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. മേഖല ഇൻചാർജ് ശശി കപ്പൂർ സംഘടന റിപ്പോർട്ട് വായിക്കുകയും മേഖല സെക്രട്ടറി സോനുരാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. മേഖല ട്രെഷറർ മനോജ് ടി കെ ബി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ശേഷം അഷ്‌റഫ് ലൈവ്, അജയ്‌ഘോഷ്, ധർമരാജ്, ടി കെ രഘു എന്നിവർ ആശംസകൾ അർപ്പിച്ചു. മേഖല പി ആർ ഒ സവാദ് പ്രമേയം അവതരിപ്പിച്ചു. കൃഷ്ണാനന്ദ്, അഭിലാഷ് വിശ്വ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയുടെ മറുപടിക്ക് ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.മേഖല ഇൻചാർജ് ശശി കപ്പൂർ ആയിരുന്നു പ്രസീഡിയൻ കമ്മിറ്റി. മേഖല ജോയിന്റ് സെക്രട്ടറി വിപിൻദാസ് നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു. പുതിയ ഭാരവാഹികൾ __________ പ്രസിഡന്റ് :സലാം ഒളാട്ടയിൽ സെക്രട്ടറി : സോനുരാജ് ട്രെഷറർ : മനോജ് TKB വൈസ് പ്രസിഡണ്ട് :രമേശ് അമ്പാരത്ത് ജോയിന്റ് സെക്രട്ടറി :വിപിൻദാസ് പി ആർ ഒ :സവാദ് ജില്ലാ കമ്മിറ്റിയിലേക്ക് __________ വിജയൻ മാറഞ്ചേരി അഷ്‌റഫ് ലൈവ് രഞ്ജിത്ത്
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More