ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ മല്ലപ്പള്ളി മേഖല 41മത് വാർഷിക സമ്മേളനം ഒക്ടോ: 31 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മല്ലപ്പള്ളി രാജൻ വെപ്പിനേത്ത് നഗറിൽ (റോട്ടറി ക്ലബ്ബ് ആഡിറ്റോറിയം) മേഖലാ പ്രസിഡന്റ് പതാക ഉയർത്തി ആരംഭിച്ചു ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം മല്ലപ്പള്ളി വെസ്റ്റ് യൂണിറ്റ് ട്രഷറർ അഭിജിത്ത് അലക്സ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖലാ സെക്രടറി ബാബു ശ്രീധരൻ സ്വാഗതം ആശംസിക്കുകയും മേഖലാ പ്രസിഡണ്ട് കൊച്ചു മോൻ തോംസൺ അദ്ധ്യക്ഷ പ്രസംഗവും നടത്തി. ജില്ലാ പ്രസിഡണ്ട് ഹരി ഭാവന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി ഇൻ ചാർജ് ടി.സദാശിവൻ സംഘടനാ റിപ്പോർട്ടിംഗ് നടത്തി. സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുരളി ബ്ലെയ്സ് സാന്ത്വന പദ്ധതിയെക്കുറിപ്പും ഗ്രിഗറി അലക്സ് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും സംസാരിപ്പു. ജില്ലാ, മേഖലാ, യൂണിറ്റ് ഭാരവാഹികൾ ആശംസകളും അറിയിപ്പു മേഖലാ സെക്രട്ടറി വാർഷിക റിപ്പോർട്ടും, ട്രഷറർ കണക്കും അവതരിപ്പിച്ചു ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും കണക്കും പാസ്സാക്കി ജില്ലാ വരണാധികാരികളുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ പ്രസിഡണ്ട് കൊച്ചു മോൻ തോംസൺ, വൈ: പ്രസി. പുഷ്പ മധുകുമാർ, സെക്രട്ടറി: രശ്മി S R, ജോ സെക്ര : സാജു ഫ്രെയിംസ്, ട്രഷറാർ: അജീഷ് രാഗം PRO: രാജീവ് ഫൈൻ ആർട്ട്സ്. ജില്ലാ കമ്മറ്റിയംഗങ്ങൾ ഗ്രിഗറി അലക്സ് ബാബു ശ്രീധരൻ അജേഷ് കോട്ട മുറി.. മേഖലാ ട്രഷറാർ നന്ദി അറിയിച്ച് സ്നേഹവിരുന്നോടെ സമ്മേളനം അവസാനിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More