ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസിയേഷൻ ലക്കിടി യുണിറ്റിൻ്റെ 40-ാം വാർഷിക സമ്മേളനത്തിന് ഒറ്റപ്പാലം AKPA ഭവനിൽ 23/9/24 ന് 2 മണിക്ക് യുണിറ്റ് പ്രസിഡൻ്റ് മനോജ് പതാക ഉയർത്തി. തുടർന്ന് U ഭരതൻ നഗറിൽ നടന്ന പൊതുസമ്മേളനം യൂണിറ്റ് പ്രസിഡൻ്റ് മനോജ് ചൈതന്യയുടെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡൻ്റ് ബാബു നൈസ് ഉൽഘാടനം ചെയ്തു. മൗന പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ അനുമോദനം / അനുശോചനം ഫസലു വും സായ് കൃഷ്ണൻ സ്വാഗതവും പറഞ്ഞു. സംഘടനാവിശദികരണം മേഖലാ സെക്രട്ടറി നവീൻ വാർഷിക റിപ്പോർട്ട് സെക്രട്ടറി അബ്ബാസ് വരവുചെലവുകണക്ക് രാജേഷ് എന്നിവർ അവതരിപ്പിച്ചു. ചർച്ചക്കും മറുപടിക്കും ശേഷം റിപോർട്ടും കണക്കും യോഗം കയ്യടിച്ചു പാസാക്കി. നിരിക്ഷൻ സുകുമാരൻ്റെ നേതൃത്വത്തിൽ 2024-25 ലേക്കുള്ള പുതിയ പാനൽ അവതരിപ്പിക്കുകയും യോഗം ഐക്യകണ്ഠേന അത് അംഗികരിക്കുകയും ചെയ്തു. ലത്തിഫ് , KR രമേഷ് മാധവൻ കൂനത്തറ , അയൂബ് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. യോഗത്തിന് ട്രഷറർ രാജേഷ് നന്ദി പറഞ്ഞു 2024-25 ലെ പുതിയഭാരവാഹികൾ പ്രസിഡൻ്റ് : മനോജ് ചൈതന്യ വൈസ് പ്രസിഡൻ്റ് : ഫസലു സെക്രട്ടറി : അബ്ബാസ് ജോ.. സെക്രട്ടറി : CK റഷിദ് ട്രഷറർ. രാജേഷ് വിസ്മയ യൂണിറ്റ് എക്സികുട്ടിവ് : സുൽഫിക്കർ,സായ് കൃഷ്ണൻ, അസ്സി. മേഖലാകമ്മറ്റിയിലേക്ക് : ലത്തിഫ് , മാധവൻ കൂനത്തറ , അയൂബ്