blog-image
29
Jul
2025

41മത് കണ്ണൂർ ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരണം

Kannur

ആൾ കേരളഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാൽപത്തിഒന്നാമത് കണ്ണൂർ ജില്ലാ സമ്മേളന സ്വാഗത സംഘരൂപീകരണ യോഗം ജില്ലാ പ്രസിഡന്റ് ഷിബുരാജിന്റെ അധ്യക്ഷതയിൽ പയ്യന്നൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ. വി. ലളിത ഉദ്ഘാടനം ചെയ്തു, സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം പയ്യന്നൂർ DYSP ശ്രീ കെ. വിനോദ്കുമാറും നിർവഹിച്ചു. AKPA സംസ്ഥാന ട്രഷറർ ഉണ്ണികൂവോട് , AKPA സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ ഹരീഷ് പാലക്കുന്ന്‌,, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എം രാഘവൻ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ. കെ. ജയരാജ്‌, ബി ജെ പി മണ്ഡലം പ്രസിഡന്റ് ശ്രീ ശ്രീനാഥ്‌, IUML പയ്യന്നൂർ മണ്ഡലം കമ്മിറ്റി അംഗം ശ്രീ വി. കെ പി ഇസ്മായിൽ,ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ. വി. വിജയകുമാർ, പ്രസ്സ് ഫോറം പ്രസിഡന്റ് ശ്രീ. സന്തോഷ്‌, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി രവീന്ദ്രൻ, AKPA സ്റ്റേറ്റ് വെൽഫയർ ജനറൽ കൺവീനർ രജീഷ് പി ടി കെ,, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജേഷ് കരേള, പ്രജിത് കണ്ണൂർ,എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് സ്വാഗതവും, ജില്ലാ ട്രഷറർ വിതിലേഷ് അനുരാഗ് നന്ദിയും അർപ്പിച്ചു, സഹ ഭാരവാഹികളായ, അബ്ദുൽ മുത്തലിബ്, പവിത്രൻ മൊണാലിസ, ചന്ദ്രൻ മാവിച്ചേരി, ഷിജു കെ വി, ഷജിത് മട്ടന്നൂർ, അനിൽ കുമാർ പയ്യന്നുർ മേഖല പ്രസിഡന്റ് കൃഷ്ണദാസ്മാധവി, മേഖല സെക്രട്ടറി പ്രമോദ് ലയ, ട്രഷറർ സുഭാഷ്,പയ്യന്നൂർ മേഖലയിലെ ജില്ലാ കമ്മിറ്റി അംഗങ്ങളായ, ഷാജി എം പയ്യന്നൂർ, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.

Latest News
24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More