blog-image
26
Sep
2025

41-)o യൂണിറ്റ് വാർഷിക സമ്മേളന റിപ്പോർട്ട്

Thrissur

എ കെ പി എ കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന്റെ 41-)o വാർഷിക സമ്മേളനം 26/09/2025 വെള്ളിയാഴ്ച വൈകിട്ട് 6.00pm ന് കേച്ചേരി യൂണിറ്റ് ഓഫീസിൽ വച്ച് നടത്തപ്പെട്ടു. യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ശ്രീ പ്രബലൻ യു. ബി പ്രാർത്ഥന ഗാനം ആലപിചു, ശ്രീ ഫ്രാൻസിസ് സി. ജെ അനുശോചനം നടത്തി, യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ ജോഷി കെ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു, തുടർന്ന് യൂണിറ്റ് പ്രസിഡന്റ് വിജീഷ് പി യു വിന്റെ അധ്യക്ഷ പ്രസംഗത്തിൽ ഈ പ്രവർത്തന വർഷം യൂണിറ്റിൽ നടത്തപ്പെട്ട പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ചു, യൂണിറ്റ് കമ്മിറ്റി അംഗം ശ്രീ സുധീഷ് കെ എസ് അനുമോദനം പ്രസംഗം നടത്തി, തുടർന്ന് മേഖലാ പ്രസിഡണ്ട് ശ്രീ റാഫി പി വൈ സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിച്ചു, മേഖല സെക്രട്ടറി ശ്രീ നൗഷാദ് എൻ എം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു,akpa സംസ്ഥാന കമ്മിറ്റിയുടെ കൈനീട്ടം പദ്ധതിയിൽ നമ്മുടെ മുതിർന്ന യൂണിറ്റ് അംഗമായ സണ്ണി കെ പി ക്ക് മേഖല പ്രസിഡന്റ് ശ്രീ റാഫി പി വൈ കൈനീട്ടം നൽകി ആദരിച്ചു, യൂണിറ്റിന്റെ കഴിഞ്ഞ പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി അനസ് ഇ എയും വാർഷിക കണക്ക് ട്രഷറർ നിജോ എം ജെ യും അവതരിപ്പിച്ചു, റിപ്പോർട്ടും കണക്കും യോഗം ഐക്യകണ്ഠനെ പാസാക്കി, സമ്മേളന ത്തിന് ആശംസകൾ നേർന്നുകൊണ്ട് ജില്ലാ കമ്മിറ്റിയംഗം ശ്രീ പ്രബലൻ യു ബി യും മേഖല ട്രഷറർ ശ്രീ ജോജിൻ രാജ് മേഖല ജോയിന്റ് സെക്രട്ടറി റിഷി വി. ആർ എന്നിവർ സംസാരിച്ചു, തുടർന്ന് ഒരു പൊതു ചർച്ച നടത്തപ്പെട്ടു, യൂണിറ്റ് ഇൻ ചാർജർ ആയ ശ്രീ ഇബ്രാഹിം പഴവൂർ ന്റെ മേൽനോട്ടത്തിൽ 2025- 26 പ്രവർത്തന വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു,യൂണിറ്റ് പ്രസിഡന്റായി നിജോ എം ജെ,യൂണിറ്റ് സെക്രട്ടറി ജോഷി കെ ഫ്രാൻസിസ്, യൂണിറ്റ് ട്രഷറർ അനസ് ഇ. എ, വൈസ് പ്രസിഡന്റ് ലിജോ എ. ജെ, ജോയിൻ സെക്രട്ടറി സന്തോഷ് പി എഫ് എന്നിവരെയും മേഖല കമ്മിറ്റി അംഗങ്ങളായി റാഫി പി വൈ, പ്രബലൻ യു ബി, റിഷി വി. ആർ, സിജോ എം ജെ, വിജീഷ് പി യു, ഫ്രാൻസിസ് സി ജെ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായി സണ്ണി കെ പി, സാബു എ.എഫ്, സജൻ റ്റി എഫ്, സുധീഷ് കെഎസ്, ഉല്ലാസ് പി. ഡി എന്നിവരെയും യോഗം തിരഞ്ഞെടുത്തു, യൂണിറ്റ് ജോയിൻ സെക്രട്ടറി ശ്രീ ലിജോ എ ജെ നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു, യൂണിറ്റ് സമ്മേളനത്തിന് 36 യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു. സമ്മേളനത്തിന് ശേഷം എല്ലാവർക്കും ഭക്ഷണം നൽകികൊണ്ട് പിരിഞ്ഞു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More