*കർഷക കൂട്ടായ്മയും മികച്ച കർഷകരെ ആദരിക്കലും* ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി ജില്ലയിലെ ഫോട്ടോഗ്രാഫർമാരായ കർഷകരെ ആദരിച്ചു കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങ് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി കൃഷി ഓഫീസർ രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഫോട്ടോഗ്രാഫർ മാരായ വ്യത്യസ്ത മേഖലയിൽ കൃഷി നടത്തി ശ്രദ്ധേയരായ എ കെ പി എ മെമ്പർമാരെ അനുമോദിച്ചു കൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത് ഇത്തരം അനുമോദന ചടങ്ങ് അംഗങ്ങൾക്കിടയിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും മെമ്പർമാരായ കർഷകരെ പ്രോത്സാഹിപ്പിക്കാനും കാർഷിക ഉൽപന്നങ്ങൾ മെമ്പർമാർക്കിടയിൽ പരസ്പരം കൈമാറാനുമുള്ള ഒരു വേദി യായെന്നും അഭിപ്രായപ്പെട്ടു. മെമ്പർ മാർക്കിടയിൽ അത്തരം ഒരു കൂട്ടായ്മ രൂപീകരിക്കാനുള്ള പ്രചോദനമാകാനും ചടങ്ങിന് സാധിച്ചു. ജില്ലാ പ്രസിഡണ്ട് സുഗുണൻ ഇരിയ അധ്യക്ഷൻ വഹിച്ചു . സംസ്ഥാനസെക്രട്ടറി ഹരീഷ് പാലക്കുന്ന്, ജില്ലാ ജോയിൻ സെക്രട്ടറി സുധീർ കെ, ജില്ലാ പിആർഒ രാജീവൻ സ്നേഹ, ജില്ലാ സ്വാശ്രയ സംഘം കോഡിനേറ്റർ കെസി അബ്രഹാം, നേച്ചർ ക്ലബ് കോർഡിനേറ്റർ ശ്രീജിത്ത് നീലായ്, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് രമേശൻ മാവുങ്കാൽ, രാജപുരം മേഖലാ പ്രസിഡണ്ട് സിനു ബന്തടുക്ക, നീലേശ്വരം മേഖലാ സെക്രട്ടറി ദിനേശൻ ഒളവറ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എ കെ പി എ മെമ്പർമാരായ ശ്രീജിത്ത് നീലായി, എ ആർ ബാബു, ഗോകുലൻ ചോയങ്കോട്, രഞ്ജി ഐ മാജിക്ക്, മോഹനൻ മിനോൾട്ട, അനിൽ ബേക്കൽ, ലോഹിദാക്ഷൻ മാക്കി, ഗോവിന്ദൻ ചങ്കരൻ കാട്, രഞ്ജിത്ത് മാട്ടുമ്മൽ, വിനുലാൽ പനത്തടി, സിനു ബന്തടുക്ക, ചാക്കോ പുലരി, അനൂപ് ചന്തേര, ജസ്റ്റിൻ മദർ എന്നിവരെയാണ് ഉപഹാരം നൽകി ആദരിച്ചത്. ചടങ്ങിന് ജില്ലാ സെക്രട്ടറി രാജേന്ദ്രൻ വി എൻ സ്വാഗതവും ജില്ലാ ട്രഷറർ പ്രജിത്ത് എൻ കെ നന്ദിയും അറിയിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More