blog-image
29
Aug
2025

വിനോദ് ലെൻസ് മാൻ അനുസ്മരണയോഗവും സാന്ത്വനം ഫണ്ട് വിതരണവും

Kasaragod

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നീലേശ്വരം മേഖല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ വിനോദ് ലെൻസ്മെൻ അനുസ്മരണവും സാന്ത്വനം കുടുംബസഹായ ഫണ്ട് വിതരണവും സംഘടിപ്പിച്ചു. 29-8-2025 വെള്ളിയാഴ്ച രാവിലെ 10മണിക്ക് നടക്കാവ് ശ്രീരാഗം ഹാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് മേഖലാ പ്രസിഡണ്ട് ഗോകുലൻ ചോയ്യങ്കോടിന്റെ അധ്യക്ഷതയിൽ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി വി മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തകൊണ്ട് 966000 രൂപ സാന്ത്വനം ഫണ്ട് ചെക്ക് വിനോദ് ലെൻസ് മാൻൻ്റെ കുടുംബത്തിന് കൈമാറി. സംസ്ഥാന വെൽഫയർ ഫണ്ടിൽ നിന്നുമുള്ള ധനസഹായം 50,000രൂപ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്നും ജില്ലാ വെൽഫയർ ഫണ്ടിൽ നിന്നുള്ള ധനസഹായമായ 25,000രൂപ ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയയും കൈമാറി കൊണ്ട് അനുസ്മരണം നടത്തി യോഗത്തിൽ. ഉദിനൂർ ബാലഗോപാലൻ മാസ്റ്റർ, രാഘവൻ മാണിയാട്ട്, ജില്ലാ സെക്രട്ടറി രാജേന്ദ്രൻ വി എൻ, ജില്ലാ ട്രഷറർ പ്രജിത്ത് എൻ കെ ജില്ല വൈസ് പ്രസിഡണ്ട് മാരായ, അനൂപ് ചന്തേര, വേണു വി വി, ജില്ലാ ജോയിൻ സെക്രട്ടറി, സുധീർ കെ, ജില്ല വെൽഫെയർ ചെയർമാൻ, ഷെരീഫ് ഫ്രെയിം ആർട്ട്, കൺവീനർ വിജയൻ ശൃംഗർ, നാച്ച്വർ ക്ലബ് കോർഡിനേറ്റർ ശ്രീജിത്ത് നീലായ് ,ജിതേന്ദ്രൻ നടക്കാവ് ഹരീഷ് ചൈ ത്രം എന്നിവർ സംസാരിച്ചു. യോഗത്തിൽ മേഖല സെക്രട്ടറി ദിനേശൻ ഒളവറ സ്വാഗതവും മേഖലാ ട്രഷറർ ഓംപ്രകാശ് നന്ദിയും രേഖപ്പെടുത്തി

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More