ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/2024 ന് പാലക്കാട് എകെപിഎ ഭവനിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് പവിശങ്കർ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു .യൂണിറ്റ് പ്രസിഡണ്ട് പവിശങ്കറിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡന്റ് ദീപക് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് മേഖല സെക്രട്ടറി വിനേഷ് മയൂഖ അവതരിപ്പിച്ചു. യൂണിറ്റ് റിപ്പോർട്ട് സെക്രട്ടറി അനീഷ് രാഗവും വരവ് ചിലവ് കണക്ക് ട്രഷറർ ഷാജിയും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു. 2024 - 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ ട്രഷറർ ഉണ്ണി ഡിസയർ, ജില്ലാ വെൽഫെയർ ചെയർമാൻ ഷിയാ കൊടുവായൂർ , യൂണിറ്റ് ഇൻ ചാർജ് ഹൃദിൽ , ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രതീഷ് രാധേയം , ജില്ലാ കമ്മിറ്റി അംഗം ശെൽവൻ സൂര്യ എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. പ്രാർത്ഥനയോടുകൂടി തുടങ്ങിയ യോഗത്തിൽ മേഖലാ കമ്മിറ്റി അംഗം പ്രവീൺ സ്വാഗതവും , രമേഷ് നേത്ര അനുശോചനവും ഉദിയൻ മാളൂട്ടി നന്ദിയും പറഞ്ഞു.ദേശീയ ഗാനത്തോട് കൂടി സമ്മേളനം അവസാനിച്ചു.