ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോട്ടായി യൂണിറ്റ് വാർഷിക സമ്മേളനം 20/9/2024 ന് വൈകിട്ട് 5 മണിക്ക് ചുങ്കമന്ദം മേഘ സ്റ്റുഡിയോയിൽ വെച്ച് യൂണിറ്റ് സെക്രട്ടറി സുനിൽ സ്വാമിനാഥൻ പതാക ഉയർത്തിയതോടെ തുടക്കമായി .യൂണിറ്റ് പ്രസിഡന്റിന്റെ അഭാവത്തിൽ മേഖലാ കമ്മിറ്റി അംഗം സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മേഖല പ്രസിഡൻറ് സുനിൽ കുഴൽമന്ദംഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് മേഖല സെക്രട്ടറി അമീർ kuzhalmannam അവതരിപ്പിച്ചു. യൂണിറ്റ് റിപ്പോർട്ട് , യൂണിറ്റ് സെക്രട്ടറി സുനിൽ സ്വാമിനാഥൻ വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറർ ശ്രീധരൻ മേഘ അവതരിപ്പിച്ചു.തുടർന്ന് ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും കണക്കും അംഗീകരിച്ചു. 2024 - 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിറ്റ് ഇൻചാർജർ ഷാജു എരുമയൂർ മേഖല ട്രഷറർ പ്രേമൻ സത്യ എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. ദേശീയഗാനത്തോട് കൂടി സമ്മേളനം അവസാനിച്ചു. യൂണിറ്റിന്റെ 2024 25 വർഷത്തെ ഭാരവാഹികൾ പ്രസിഡൻറ് : സുനിൽ സ്വാമിനാഥൻ വൈസ് പ്രസിഡന്റ്: രാകേഷ് മാജിക് സെക്രട്ടറി : ശ്രീധരൻ മേഘ ജോയിൻ സെക്രട്ടറി: പ്രസാദ് സ്നേഹ ട്രഷറർ : സുജീഷ് കോട്ടായി P R O ഗിരീഷ് മേഖലാ കമ്മിറ്റി സച്ചിദാനന്ദൻ
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More