തൃശൂർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർ മേഖല 2025-2026 വർഷത്തെ തിരിച്ചറിയൽ കാർഡ് വിതരണം 2025 മാർച്ച് 18 ന് 3PM. ന് തൃശ്ശൂർ കോട്ടപ്പുറം പഠനോധ്യാനം അച്യുതമേനോൻ പാർക്കിൽ വെച്ച് മേഖലാ പ്രസിഡന്റ് ബെന്നി സ്പെക്ട്രയുടെ അധ്യക്ഷതയിൽ ടൗൺ യൂണിറ്റ് പ്രസിഡന്റ് ഷിബു സി.എസ്. ന്റെ പ്രാർത്ഥനാ ഗീതത്തോടുകൂടി യോഗം ആരംഭിച്ചു. കൂർക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ബിനോയ് അനുശോചനം രേഖപ്പെടുത്തി. മേഖലാ സെക്രട്ടറി രാജേഷ് കെ. കെ. എല്ലാവരെയും സ്വാഗതം ചെയ്തു. മേഖല പ്രസിഡണ്ട് ബെന്നി സ്പെക്ട്ര അധ്യക്ഷ പ്രസംഗവും മേഖലാ ഇൻ ചാർജ്, സംസ്ഥാന കമ്മിറ്റി അംഗവുമായ സജീവ് വസദിനി ആമുഖ പ്രഭാഷണം നടത്തുകയും. തൃശൂർ ജില്ല പ്രസിഡന്റ് അനിൽ തുമ്പയിൽ ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്യുകയും തൃശ്ശൂർ ട്രാഫിക് S. I സർ. ലീലാഗോപൻ മേഖലാ പ്രസിഡണ്ട് ബെന്നി സ്പെക്ട്ര, മേഖലാ സെക്രട്ടറി, മേഖലാ ട്രഷറർ. യൂണിറ്റ് പ്രസിഡണ്ടുമാർ എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു തുടർന്ന്. സംസ്ഥാന ജില്ലാ നേതാക്കളെ പൊന്നാട അണിയിക്കുകയും തുടർന്ന് മേഖല വെൽഫെയർ ചെയർമാൻ സഹജൻ പി പി പെൻഷൻ വിതരണം അവതരണം നടത്തുകയും ജില്ലാ പ്രസിഡണ്ട് പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന്. ജില്ലാ ട്രഷറർ സുനിൽ ബ്ലാക്ക് സ്റ്റോൺ, ജില്ലാ വൈസ് പ്രസിഡണ്ട് സുനിൽ പി എൻ, തൃശ്ശൂർ ജില്ലാ ക്ഷേമനിധി ചെയർമാൻ സാജു താര, തൃശ്ശൂർ മേഖല സാന്ത്വനം കോഡിനേറ്റർ സത്യൻ എം, എന്നിവർ ആശംസകൾ അറിയിക്കുകയും, മേഖലാ ട്രഷറർ രതീഷ് പി പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും സ്നേഹ വരുന്നോട് കൂടി യോഗം പര്യവസാനിക്കുകയും ചെയ്തു.