ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കരിവെള്ളൂർ യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് സജിന മാധവന്റെ അധ്യക്ഷതയിൽ ഏ.കെ.പി.എ കണ്ണൂർ ജില്ലാ ജോ.സെക്രട്ടറി കെ.വി ഷിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് കൃഷ്ണദാസ് മാധവി സംഘടനാ റിപ്പോർട്ടും മേഖല സെക്രട്ടറി പ്രമോദ് ലയ സബ് കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സുനിൽ മാമിയ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുരേഷ് ബാബു വി വരവ് ചെലവു കണക്കും അവതരിപ്പിച്ചു. യൂണിറ്റ് ഇൻ ചാർജ് വിനോദ് കെ വി 2025 - 2026 വർഷത്തെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. രാകേഷ് പുത്തൂർ പ്രമേയം അവതരിപ്പിച്ചു. സുനിൽകുമാർ കെ സ്വാഗതം പറഞ്ഞ യോഗത്തിൽ ജഗദീഷ് പി.വി അനുശോചനവും സുരേഷ് ബാബു നന്ദിയും പറഞ്ഞു. സമ്മേളത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് ജില്ലാ കമ്മിറ്റി അംഗം ഇ.എം കൃഷ്ണകുമാർ, എം ഭരതൻ, രഞ്ജിത്ത് പെരളം തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സുരേഷ് ബാബു വി, വൈസ് പ്രസിഡണ്ട് എം ഭരതൻ, സെക്രട്ടറി ജഗദീഷ് പി.വി, ജോ.സെക്രട്ടറി കെ. പ്രഭാകരൻ, ട്രഷറർ സജിന പി.വി എന്നിവരെ തെരെഞ്ഞെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More