blog-image
22
Oct
2024

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വടക്കാഞ്ചേരി 40ആം മത് മേഖലാ സമ്മേളനം

Thrissur

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വടക്കാഞ്ചേരി 40ആം മത് മേഖലാ സമ്മേളനം വടക്കാഞ്ചേരി ജയശ്രീ ഹാളിൽ വച്ച് സംഘടിപ്പിച്ച Akpa യുടെ മേഖലാ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ ഉദ്ഘാടനo നിർവഹിച്ചു. മേഖല പ്രസിഡണ്ട് സുബിൻ ചെറുതുരുത്തിഅധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി വി ഷിബു സംഘടനാ റിപ്പോർട്ടും. മേഖലാ സെക്രട്ടറി മണി ചെറുതുരുത്തി മേഖലാ റിപ്പോർട്ടും, മേഖലാ ട്രഷറർ kk പ്രസാദ് കണക്കും അവതരിപ്പിച്ചു. തുടർന്ന് മുതിർന്ന അംഗങ്ങളെയും രക്തദാനം നൽകിയവരെയും ചടങ്ങിൽ വച്ച് ആദരിച്ചു. മേഖലാ ജോയിൻ സെക്രട്ടറി മിഥുൻ കാർത്തികേയൻ.അനുശോചനം രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറി ഷാജി ലെൻസ് മാൻ ജില്ലാ രക്തദാന കോഡിനേറ്റർ പി വി മുരളി. ജില്ലാ സ്വാശ്രയ സംഘം കോഡിനേറ്റർ ഫ്രാൻസിസ് ചെമ്പരത്തി. മേഖലാ വൈസ് പ്രസിഡണ്ട് വൈശാഖ് ശിവൻ. ജില്ലാ ട്രഷറർ ഇ ബി ജിതേഷ് എന്നിവർ പങ്കെടുത്ത സംസാരിച്ചു പുതിയ ഭാരവാഹികളെ മേഖലാ ഇൻചാർജ് സംസ്ഥാന കമ്മിറ്റി അംഗം മധുസൂദനന്റെ നേതൃത്വത്തിൽ നടന്നു. പുതിയ പ്രസിഡണ്ടായി ടിവി മുരളി സെക്രട്ടറിയായി മണീ ചെറുതുരുത്തി. ട്രഷറായി പ്രസാദ് എന്നിവരെയാണ് തെരഞ്ഞെടുത്തത് .

Latest News
19
Sep
2024

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

Malappuram

പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം ആൾ ക ...Read More

20
Sep
2024

വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം

Malappuram

AKPA വള്ളുവമ്പ്രം യൂനിറ്റ് സമ്മേളനം 20-09-20 ...Read More

24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More