15-10-2024, ചൊവ്വാഴ്ച രാവിലെ 9.30 ന് മേഖല പ്രസിഡന്റ്, ശ്രീ സനൽ കുമാർ പതാക ഉയർത്തി സമ്മേളനം ആരംഭിച്ചു.... രതീഷ് നഗർ എന്ന് നാമകരണം ചെയ്ത വെങ്ങാനൂർ ശ്രീ വിദ്യാധിരാജ NSS കരയോഗം ഹാളിൽ വച്ച് മേഖല പ്രസിഡന്റ് ശ്രീ സനൽ കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിനിധി സമ്മേളനത്തിൽ , തിരുവനന്തപുരം സൗത്ത് മേഖല പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ നായരുടെ ഈശ്വരപ്രാർഥനയോടെ യോഗ നടപടികൾ ആരംഭിച്ചു.... മേഖല PRO ഷെരീഫ് M . ജോർജ് അനുശോചനം രേഖപ്പെടുത്തി. മേഖല വൈസ് പ്രസിഡന്റ് ശ്രീ. ജയൻ ബാബു സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീ. M. S അനിൽ കുമാർ ഭദ്ര ദീപം കൊളുത്തി സമ്മേളനം ഉദ്ഘടാനം ചെയ്ത് സംസാരിച്ചു .. സംസ്‌ഥാന സെക്രട്ടറി ശ്രീ. തോപ്പിൽ പ്രശാന്ത് മുഖ്യ പ്രഭാഷണവും, സംസ്‌ഥാന കമ്മിറ്റി അംഗം ശ്രീ. അനിൽ മണക്കാട് സംസ്‌ഥാന റിപ്പോർട്ടിങ്ങും നടത്തി . ജില്ലാ സെക്രട്ടറി Dr. R. V മധു ജില്ലാ റിപ്പോർട്ടിങ്ങും സംസ്‌ഥാന കമ്മിറ്റി അംഗവും ജില്ലാ സാന്ത്വനം കോർഡിനേറ്ററുമായ ശ്രീ. സതീഷ് കവഡിയാർ സാന്ത്വനം റിപ്പോർട്ടിങ്ങും നടത്തി. മേഖല സെക്രട്ടറി ശ്രീ. രാജീവ് RS, 2023-24 വർഷത്തെ മേഖല വാർഷിക പ്രവർത്തന റിപ്പോർട്ടും, മേഖല ട്രെഷറർ ശ്രീമതി രമ്യ P വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലും കണക്കിന്മേലും അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ചർച്ചയ്ക്കും മറുപടിയ്ക്കും ശേഷം റിപ്പോർട്ടും കണക്കും കയ്യടിച്ചു പാസ്സാക്കി... തുടർന്ന് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ നിരീക്ഷകനുമായ ശ്രീ. അജിത് സാഗ വരണാധികാരി ആയി 2024-25 വർഷത്തെ പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്തി. തുടർന്ന്, ജില്ലാ ട്രെഷറർ ശ്രീ. സന്തോഷ് കുമാർ, സംസ്‌ഥാന കമ്മിറ്റി അംഗം ശ്രീ. സതീഷ് ശങ്കർ, ജില്ലാ PRO ശ്രീ. അനന്തകൃഷ്ണൻ, തിരുവനന്തപുരം സൗത്ത് മേഖല പ്രസിഡന്റ് ശ്രീ. ഉണ്ണി കൃഷ്ണൻ നായർ, വെങ്ങാനൂരിലെ മുതിർന്ന അംഗവും മുൻ ജില്ലാ വൈസ് പ്രസിഡന്റുമായ ശ്രീ. സ്വാമിജി എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ. ദിലീപ് കുമാർ VG കൃതജ്ഞത പറയുകയും, തിരുവനന്തപുരം സൗത്ത് മേഖല പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ നായർ ദേശീയ ഗാനം ആലപിക്കുകയും ചെയ്ത് യോഗ നടപടികൾ അവസാനിച്ചു. പ്രസിഡന്റ്..... ശ്രീ സനൽ കുമാർ. K, വൈസ് പ്രസിഡന്റ്.... ശ്രീ. ദിലീപ് കുമാർ V. G സെക്രട്ടറി..... ശ്രീ. രാജീവ് RS ജോയിന്റ് സെക്രട്ടറി.... ശ്രീ. ലിബിൻ TK ട്രെഷറർ..ശ്രീ. രമ്യ P PRO. ശ്രീ. ഷെരീഫ് M. ജോർജ് ജില്ലാ കമ്മിറ്റി അംഗങ്ങളായി ശ്രീ. സജയ് കുമാർ, ശ്രീ വേണുഗോപാൽ KS, ശ്രീമതി ധന്യ BL ശ്രീമതി രമ്യ P, ശ്രീ അനിൽ ചിലങ്ക