blog-image
23
Sep
2025

ചേലക്കര യൂണിറ്റ് സമ്മേളനം

Thrissur

AKPA 41-ാംസംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള എ കെ പി എ ചേലക്കര യൂണിറ്റ് സമ്മേളനം 23 - 09-2025 ന് യൂണിറ്റ് പ്രസിഡൻറ് ബിനോയ് ജോസഫിന്റെ അധ്യക്ഷതയിൽ ചേലക്കര അനില കമ്മ്യൂണിറ്റി ഹാളിൽ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു.എ കെ പി എ ചേലക്കര മേഖല പ്രസിഡൻറ് ദിലീപ് കുമാർ സമ്മേളനം ഉദ്ഘാടന കർമ്മം നിർവഹിച്ചു.യൂണിറ്റ് വർക്കിംഗ് കമ്മിറ്റി അംഗം ജോബി KA അനുശോചനവും യൂണിറ്റ് ജോ:സെക്രട്ടറി അനീഷ് കുമാർ KA സ്വാഗതവും പറഞ്ഞു. ജില്ലാ PRO അജയൻ KC മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സുനിൽ KC സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ഷംസുദ്ദീൻ KM , യൂണിറ്റ് വരവ് ചിലവ് കണക്കുകൾ യൂണിറ്റ് ട്രഷറർ രമേഷ് PR ഉും അവതരിപ്പിച്ചു.മേഖലാ ട്രഷറർ രാമദാസ് KG സമ്മേളനത്തിന് ആശംസകൾ നേർന്നു.തുടർന്ന് ചർച്ചകൾക്ക് ശേഷം യൂണിറ്റ് ഇൻ ചാർജ് പ്രദീപ്കുമാർ വരണാധികാരിയായി 2025 - 26 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.മേഖലാ കമ്മിറ്റി അംഗം രാജേന്ദ്രൻ ES സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി. ഭാരവാഹികൾ ...... പ്രസിഡൻറ് - ബിനോയ് ജോസഫ് വൈ: പ്രസിഡൻ്റ് - സുനിൽകുമാർ CM സെക്രട്ടറി - സുനിൽ KC ജോ : സെക്രട്ടറി - ഗൗരിശങ്കർ K ട്രഷറർ - അനീഷ് കുമാർ KA മേഖല കമ്മറ്റി..... അജയൻ KC രാജേന്ദ്രൻ ES ഷംസുദ്ദീൻ KM പ്രസാദ് C

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More