ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 2025/ 26 വർഷത്തേക്കുള്ള വനിതാ വിംഗ് വാർഷിക ജനറൽബോഡിയോഗം ഇന്ന് എ. കെ. പി. എ ഭവൻ കാസർകോട് വെച്ച് നടന്നു വനിതാ വിംഗ് കോഡിനേറ്റർ രമ്യാ രാജീവന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം സംസ്ഥാന വനിതാ വിങ് കോർഡിനേറ്റർ ശ്രീ.പ്രശാന്ത് തൈക്കടപ്പുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീ. ഹരീഷ് പാലക്കുന്ന് മുഖ്യപ്രഭാഷണവും ജില്ലാ പ്രസിഡന്റ് ശ്രീ. സുഗുണൻ ഇരിയ മുഖ്യ അതിഥിയുമായി. ജില്ലാ സെക്രട്ടറി ശ്രീ.രാജേന്ദ്രൻ, ജില്ലാ ട്രഷററർ ശ്രീ.സുനിൽ കുമാർ പി.ടി,ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ.സുധീർ, കാസർഗോഡ് മേഖല ട്രഷററർ മനു എല്ലോറ, വനിത മെമ്പർമാരായ ശ്രീമതി രേഖ മുള്ളേരിയ, ശ്രീമതി പത്മജാ ബാബു, ശ്രീമതി ഉഷ കളർ പ്ലസ് , ശ്രീമതി പ്രജിത കലാധരൻ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രസ്തുത യോഗത്തിൽ സംസ്ഥാന സെക്രട്ടറിയായ ശ്രീ. ഹരീഷ് പാലക്കുന്നിനും, സംസ്ഥാന വനിതാവിങ് കോർഡിനേറ്റ റായ ശ്രീ. പ്രശാന്ത് തൈക്കടപ്പുറത്തെയും വനിതാവിങ് ആദരിക്കുകയുണ്ടായി. യോഗത്തിന് സബ് കോർഡിനേറ്റർ ശ്രീമതി സുമിത കുറ്റിക്കോൽ സ്വാഗതവും, ശ്രീമതി. സരിത എല്ലോറ നന്ദിയും രേഖപ്പെടുത്തി.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More