blog-image
01
Oct
2024

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖല വടക്കേക്കാട് യൂണിറ്റ് സമ്മേളനം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖല വടക്കേക്കാട് യൂണിറ്റ് സമ്മേളനം 26- 9 -2014 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് നായരങ്ങാടി ഇട്ടിയച്ഛൻ മെമോറിയാൽ ഹാളിൽ വെച്ച് യൂണിറ്റ് പ്രസിഡണ്ട്‌ സജീഷ് കെ എൻ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ചു . മേഖല കമ്മിറ്റി അംഗം സുരേഷ് പി ആർ അനുശോചനം അവതരിപ്പിച്ചു. മേഖലാ കമ്മിറ്റി അംഗം എം കെ കുര്യയാക്കോസ് സ്വാഗതം പറഞ്ഞു. തുടർന്ന് യൂണിറ്റ് പ്രസിഡൻറ് സജീഷ് കെ എന്നിന്റെ അദ്ധ്യക്ഷതയിൽ മേഖലാ പ്രസിഡണ്ട് സിജോ എം.ജെ ഭദ്രദീപം തെളിയിച്ചു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ശ്രീ ജെറി ആൽബർട്ട് സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി ബിജുമോൻ കെ കെ വാർഷിക റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ അബുബക്കർ എ വി വാർഷിക കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ ബിജു ആൽഫ, മേഖലാ ട്രഷറർ ശ്രീ രമേശ് കാളിയത്ത് എന്നിവർ ആശംസ അറിയിച്ചു. ഫോട്ടോഗ്രാഫി അവാർഡുകൾ കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങമായ സുനിൽ വൈലത്തൂരിന് യൂണിറ്റ് കമ്മിറ്റിയുടെ അനുമോദനം മേഖലാ പ്രസിഡഡന്റ് നിർവഹിച്ചു.തുടർന്ന് നടന്ന പൊതു ചർച്ചയിൽ റിപ്പോർട്ടും കണക്കും അംഗീകരിച്ച് പാസാക്കി . തുടർന്ന് യൂണിറ്റ് ഇൻചാർജ് ബിജു വർഗീസ് വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ 2024 25 വർഷത്തേക്കുള്ള നിലവിലെ ഭാരവാഹികളെ തന്നെ തിരഞ്ഞെടുത്തു . പ്രസിഡണ്ടായി ശ്രീ സജീഷ് KN,വൈസ് പ്രസിഡണ്ടായി സുച്ചീന്ദ്രൻ സെക്രട്ടറിയായി ബിജുമോൻ കെ കെ ജോയിന്റ് സെക്രട്ടറിയായി സുജാത സജീവ്,ട്രഷറർ അബുബക്കർ എം വി എന്നിവരടങ്ങുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു മേഖലാ കമ്മിറ്റി അംഗമായി രമേഷ് കാളിയത്ത് ( നിലവിൽ രണ്ടു പേർക്ക് വരാം എങ്കിലും ആരും വരാൻ തെയ്യാറായില്ല ) യൂണിറ്റ് കമ്മിറ്റി അംഗങ്ങളായി കുര്യയാക്കോസ് എം കെ, സുരേഷ് പി ആർ, പ്രവീൺ എ വി, കിരൺ ചെറായി, റഷീദ് സിയോണ,എന്നിവരെയും തിരഞ്ഞെടുത്തു,യൂണിറ്റിലെ 37 അംഗങ്ങളിൽ 25 പേർ യോഗത്തിൽ പങ്കെടുത്തു. മേഖല കമ്മിറ്റി അംഗം എം കെ കുര്യയാക്കോസ് നന്ദി പറഞ്ഞുകൊണ്ട് യോഗം പിരിഞ്ഞു

Latest News
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക് ...Read More

30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ...Read More

30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ ...Read More

30
Sep
2022

THALIPPARAMB EAST UNIT

Kannur

LESDERS 2022-23 ...Read More

30
Sep
2022

KARIVELLUR UNIT CONFERENCE 2021-22

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ...Read More