ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40 ആമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കുട്ടിച്ചൽ യൂണിറ്റിന്റെ സമ്മേളനം 30. 9.2024 കുറ്റിച്ചൽ അന്നാ ഡിജിറ്റൽ സ്റ്റുഡിയോയിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് ബിജു അധ്യക്ഷനായിരുന്ന സമ്മേളനത്തിൽയൂണിറ്റ് സെക്രട്ടറി ബിനു റിപ്പോർട്ടും ട്രഷറർ രാജേഷ് വേലപ്പൻ കണക്കും അവതരിപ്പിച്ചു. മേഖലാ പ്രസിഡന്റ് സജി ഉത്തരംകോട് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുഖ്യ വരണാധികാരിയായി ജില്ലാ കമ്മിറ്റി അംഗം അനിൽകുമാർ നയന എല്ലാ അംഗങ്ങളുടെയും അഭിപ്രായപ്രകാരം ഈ ഭരണസമിതിയെ തന്നെ നിലനിർത്തി. സമ്മേളനത്തിന് മേഖല ട്രഷർ ബാബു മലയിൻകീഴ് നന്ദി രേഖപ്പെടുത്തി. 2024-25 ഭാരവാഹികൾ പ്രസിഡന്റ് : ബിജു ആർ സെക്രട്ടറി : ബിനു പി ട്രഷർ : രാകേഷ് വേലപ്പൻ ജോയിൻ സെക്രട്ടറി : മനേഷ് വൈസ് പ്രസിഡന്റ് : ദീപു