ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസി യേഷൻ കണ്ണൂർ ജില്ല വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിത സംഗമം സംഘടിപ്പിച്ചു. പറശിനി പുഴയിലൂടെ ഉല്ലാസ ബോട്ടിൽ വച്ച് നടന്ന പരിപാടി ആന്തൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ഓമന മുരളീധരൻ ഉദ്ഘാടനം ചെയ്യ്തു. വനിത വിംഗ് കോഡിനേറ്റർ ശ്രീമതി കനക സുരേഷ് അധ്യക്ഷത വഹിച്ചു. സബ് കോഡിനേറ്റർ സവിത രമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീമതി ഷൈനി പി (തളിപ്പറമ്പ് നഗരസഭ കൗൺസിലർ) AKPA സംസ്ഥാന ട്രഷറർ ശ്രീ ഉണ്ണി കൂവോട് ജില്ലാ പ്രസിഡണ്ട് ശ്രി.ഷിബുരാജ് എസ്, വനിതാ വിംഗ് ഇൻ ചാർജ് സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.രാജേഷ് കരേള, ജില്ലാ ട്രഷറർ വിതിലേഷ് അനുരാഗ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വനിത വിംഗ് എക്സിക്യൂട്ടിവ് അംഗം സിമ പി പ്രാർത്ഥനാ ഗാന വും സുബിത നന്ദിയും രേഖപെടുത്തി.