തൃശ്ശൂർ :ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 41-ാം തൃശ്ശൂർ ജില്ലാ സമ്മേളന സ്വാഗതസംഘരൂപീകരണ യോഗം എ. കെ. പി. എ. തൃശൂർ ജില്ല പ്രസിഡണ്ട് ശ്രീ അനിൽ തുമ്പയിലിൻ്റെ അദ്ധ്യക്ഷതയിൽ ഇരിഞ്ഞാലക്കുട നടവരമ്പ് കല്ലങ്കുന്ന് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുധാ ദിലീപ് ഉദ്ഘാടനം നിർവഹിച്ചു. എ. കെ. പി. എ. സംസ്ഥാന പ്രസിഡണ്ട് ശ്രീ എ.സി. ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സമ്മേളന കൂപ്പൺ പ്രകാശനം എ. കെ. പി. എ. സംസ്ഥാന സെക്രട്ടറിയും,തൃശ്ശൂർ ജില്ല ഇൻചാർജും ആയ ശ്രീ കെ എം മാണി നിർവഹിച്ചു. എ. കെ. പി. എ. തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ ലിജോ ജോസഫ് സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചു കൊണ്ട് എ. കെ. പി. എ. സംസ്ഥാന സെക്രട്ടറി ശ്രീ ടൈറ്റസ് സി.ജി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ശശികുമാർ, വേളൂക്കര പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ മാത്യു പി വി, മർച്ചന്റ് അസോസ്സിയേഷൻ വെള്ളാങ്കല്ലൂർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ ജോസ് പി. പി., എ. കെ. പി. എ. സംസ്ഥാന ഇൻഷുറൻസ് കോഡിനേറ്റർ ശ്രീ ഷിബു പി വി, എ . കെ . പി . എ . സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ സജീവ് വസദിനി, ശ്രീ ജിതേഷ് ഇ ബി , എ കെ പി എ മുൻ ജില്ലാ പ്രസിഡണ്ട് മാരായ ., ശ്രീ കെ. വി. ദേവദാസ് , ശ്രീ കെ. കെ. മധുസുദനൻ, എന്നിവർ സംസാരിച്ചു. ജില്ലാ വൈ :പ്രസിണ്ടൻ്റ് ശ്രീ ഷാജി ലെൻസ്മെൻ, ജില്ലാ ജോ: സെക്രട്ടറി ശ്രീ ജീസൺ, ജില്ലാ സ്പോർട്സ് ചെയർമാൻ ശ്രീ വേണു വെള്ളാങ്കല്ലൂർ, ഇരിഞ്ഞാലക്കുട മേഖല സെക്രട്ടറി ശ്രീ സജയൻ കാറളം, ഇരിഞ്ഞാലക്കുട മേഖല ട്രഷറർ ശ്രീ ആൻ്റു ടി സി , വെള്ളാങ്കല്ലൂർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ ഷൈജു നാരായണൻ,എന്നിവർ നേതൃത്വം കൊടുത്തു യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ, മേഖല ,യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു യോഗത്തിന് ഇരിഞ്ഞാലക്കുട മേഖല പ്രസിഡണ്ട് പ്രസാദ് എൻ എസ് നന്ദി അറിയിച്ചു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
23/09/2024 എ കെ പി എ ചേലക്കര യൂണിറ്റിന്റെ വാ ...Read More