പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ സാംസ്കാരികക്ഷേമ നിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട തീരുമാനം പുനസ്ഥാപിക്കണമെന്നും അംശാദായം വർദ്ധിപ്പിച്ചതിന് ആനുപാതികമായി പീടിക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളിൽ വർദ്ധനവ് വരുത്തണമെന്നും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.41ാമത് കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ശ്രീജിത്ത് ഫാന്റസി നഗറിൽ ( കൂർമ്പ ഓഡിറ്റോറിയം പയ്യന്നൂർ) ജില്ലാ പ്രസിഡണ്ട് എസ് ഷിബു രാജിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് എ.സി ജോൺസൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ട്കുഴി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട്, സംസ്ഥാന സെക്രട്ടറിയും കണ്ണൂർ ജില്ലാ നിരീക്ഷകനുമായ ഹരീഷ് പാലക്കുന്ന്, സംസ്ഥാന വെൽഫെയർ ഫണ്ട് കൺവീനർ രജീഷ് പി.ടി.കെ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രജിത്ത് കണ്ണൂർ, രാജേഷ് കരേള എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വിതിലേഷ് അനുരാഗ് വരുചെലവു കണക്കും അവതരിപ്പിച്ചു സമ്മേളനത്തിൽ പ്രാർത്ഥന ഗാനം രഞ്ജിത്ത് കുമാറും, അനുശോചന പ്രമേയം ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രൻ മാവിച്ചേരിയും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി ഷിജു സ്വാഗതം ആശംസിച്ച ചടങ്ങിന് സംഘാടക സമിതി കൺവീനർ പ്രമോദ് ലയ നന്ദിയും പറഞ്ഞു.2025 - 26 വർഷത്തെ ഭാരവാഹികൾ.. പ്രസിഡണ്ട്: സുനിൽ വടക്കുമ്പാട് വൈസ്: പ്രസിഡണ്ടുമാർ: പവിത്രൻ മൊണാലിസ മനോജ് കാർത്തിക സെക്രട്ടറി: വിതിലേഷ് അനുരാഗ് ജോ: സെക്രട്ടറിമാർ: വിനോദൻ .എ രാഗേഷ് പാലക്കൂൽ ട്രഷറർ: ഷജിത്ത് മട്ടന്നൂർ പി.ആർ.ഒ: ജോയ് പടിയൂർ സ്വയം സഹായ നിധി ചെയർമാൻ: പി.വി. അനിൽ കുമാർ കൺവീനർ: രാഗേഷ് ആയിക്കര സംസ്ഥാന കമ്മിറ്റി അംഗങ്ങൾ: ഉണ്ണി കൂവോട് ഷിബുരാജ് .എസ് രജീഷ്.പി.ടി.കെ രാജേഷ് കരേള
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
AKPA തിരുവനന്തപുരം ജില്ല പാറശ്ശാല മേഖല ...Read More
ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം 27/9/202 ...Read More