ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും മൊറാഴ ആർട്സ് & സയൻസ് കോളേജും മലബാർ ക്യാൻസർ സെൻറർ ബ്ലഡ് ബേങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു . മൊറാഴ സ്റ്റെംസ് കോളേജിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ പ്രസിഡണ്ട് ഷിബുരാജിന്റെ അധ്യക്ഷതയിൽ ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ.പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.എ.കെ. പി എ സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട്, സംസ്ഥാന വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ രജീഷ് പി ടി കെ , സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കരേള, ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട്, കോളേജ് ചെയർമാൻ ശ്രീ മുരളി മാസ്റ്റർ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നന്ദകുമാർ കെ സി ,ശ്രീമതി അൻസില ,കോളജ് യൂണിയൻ ചെയർമാൻ സാരംഗ്,തളിപ്പറമ്പ് മേഖല പ്രസിഡണ്ട് രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ വിനോദ് കുമാർ കെ വി സ്വാഗതവും എ കെ പി എ ബ്ലഡ് ബാങ്ക് ജില്ലാ കോർഡിനേറ്റർ ഷാജി എം.പയ്യന്നൂർ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയ എ.കെ.പി.എ അംഗം സുനിൽ കുമാറിനെ അനുമോദിച്ചു. ചന്ദ്രൻ അഖിൽ , വത്സരാജ് പി.സി, കൃഷ്ണദാസ് മാധവി, ഷിജുബ്, മനേഷ് മോഹൻ എന്നിവർ നേതൃത്വം നൽകി.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More