blog-image
30
Sep
2024

കഴക്കൂട്ടം യൂണിറ്റ് സമ്മേളനം

Thiruvananthapuram

കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കഴക്കൂട്ടം യൂണിറ്റ് സമ്മേളനം 30.9. 2024 ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശ്രീകാര്യം ബ്രൈഡ്സിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് ശ്രീ വിജയൻ നായർ അധ്യക്ഷത വഹിച്ച സമ്മേളനം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തത് മേഖലാ പ്രസിഡണ്ട് ശ്രീ. സജീവ് പള്ളിപ്പുറം. അനുശോചനം ജില്ലാ കമ്മിറ്റിയംഗം ശ്രീ സുരേഷ് കുമാറും, സ്വാഗതം ജില്ലാ കമ്മിറ്റിയംഗം ശ്രീ ഗംഗാധരൻ നായർ എന്നിവർ രേഖപ്പെടുത്തി. വാർഷിക റിപ്പോർട്ട് യൂണിറ്റ് ജോ. സെക്രട്ടറി ശ്രീ രഞ്ജിത്ത് അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് യൂണിറ്റ് ട്രഷറർ ശ്രീ വിനോദ് കുമാർ അവതരിപ്പിച്ചു. റിപ്പോർട്ട്, കണക്കിൻമേൽ ചർച്ചയ്ക്കും മറുപടിക്കും ശേഷം പാസ്സാക്കി. തുടർന്ന് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ മേഖലാ സെക്രട്ടറി ഷാജി പൊന്നൂന്റെ വരണാധികാരത്തിൽ തിരഞ്ഞെടുത്തു. ശ്രീ വിശ്വംഭരൻ നായരുടെ കൃതജ്ഞതയോടുകൂടി സമ്മേളനം അവസാനിച്ചു ഭാരവാഹികൾ 2024-25 പ്രസിഡന്റ്‌ ഗംഗാധരൻ നായർ വൈ:പ്രസിഡന്റ്‌ വിശ്വംഭരൻ നായർ സെക്രട്ടറി സോണി ജോ :സെക്രട്ടറി രമേഷ് കുമാർ ട്രഷറർ വിനോദ് കുമാർ പി ആർ ഓ ജോൺ ബെനറ്റ് മേഖലാ കമ്മിറ്റിയിലേക്ക് സുരേഷ് കുമാർ, വിജയൻ നായർ രാഹുൽ ആർഎസ് എന്നിവരെ തിരഞ്ഞെടുത്തു

Latest News
24
Sep
2024

മങ്കട യൂണിറ്റ് സമ്മേളനം

Malappuram

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷ ...Read More

24
Sep
2024

നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം

Malappuram

AKPA നിലമ്പൂർ സൗത്ത് യൂണിറ്റ് സമ്മേളനം ...Read More