blog-image
22
Sep
2025

ഏഴിലോട് യൂണിറ്റ് സമ്മേളനം

Kannur

എ കെ പി എ ഏഴിലോട് യൂണിറ്റ് സമ്മേളനം 22-09-25 നു ചെറുതാഴം പഞ്ചായത്ത് മിനി ഹാളിൽ വെച്ച് നടന്നു .യൂണിറ്റ് ജോയിൻ സെക്രട്ടറി ശ്രീ ധനേഷ് കോളങ്കട സ്വാഗതം ആശംസിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ശ്രീ വിനീത് യു കെ അധ്യക്ഷത വഹിച്ചു.മേഖലാ പ്രസിഡണ്ട് ശ്രീ രഞ്ജിത്ത് കുമാർ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി ശ്രീ വിനോദ് സി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു .യൂണിറ്റ് സെക്രട്ടറി ശ്രീ ജലേഷ് കോളങ്ങട വാർഷിക പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ ശ്രീ രാജേഷ് ഇമേജ് വാർഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പിആർഒ സജീവ് ഹൈനസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.ജില്ലാ സ്പോർട്സ് ക്ലബ് സബ് കോഡിനേറ്റർ ശ്രീ മനോജ് കുമാർ കാർത്തിക യൂണിറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.മേഖല ട്രഷറർ ശ്രീ അനീഷ് കുമാർ ,മേഖല പിആർഒ ശ്രീ നിതീഷ് കല്ലിങ്കൽ ,മേഖല വൈസ് പ്രസിഡണ്ട് ശ്രീ ഷനോജ് മേലേടത്ത് ,മേഖല ജോയിൻ സെക്രട്ടറി ശ്രീ പ്രേമരാജ് കാരാട്ട്, എന്നിവർ സംസാരിച്ചു.തുടർന്ന് യൂണിറ്റ് ഇൻ ചാർജ് ശ്രീ ഷനോജ് മേലേടത്ത് ശ്രീ അജിത്ത് തളിയിൽ എന്നിവരടങ്ങുന്ന പ്രസിഡിയം യൂണിറ്റ് സമ്മേളനം നിയന്ത്രിച്ചു.മിനിട്സ് കമ്മിറ്റിക്കുവേണ്ടി ജോയിൻ സെക്രട്ടറി ശ്രീ ധനേഷ് കോളങ്കട പ്രണവ് കെ എസ്, എന്നിവർ സമ്മേളനത്തിന്റെ ഭാഗമായി.പ്രമേയ കമ്മിറ്റിക്കുവേണ്ടി പ്രസീത മനോജ് ,സജീവ് ഹൈനസ് എന്നിവ അടങ്ങുന്ന കമ്മിറ്റി പ്രവർത്തിച്ചു .സജീവ് ഹൈനസ് പ്രമേയങ്ങൾ അവതരിപ്പിച്ചു.നമ്മുടെ ഫോട്ടോഗ്രാഫി തൊഴിൽ മേഖലയിലേക്ക് നടക്കുന്ന അനധികൃത കയ്യേറ്റങ്ങൾ തടയുന്നതിനും, കുഞ്ഞിമംഗലം ഏഴിമല റെയിൽവേ ഓവർബ്രിഡ്ജ് പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനും എടനാട് കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ച ഫൂട്ട് ഓവർ ബ്രിഡ്ജ് എത്രയും പെട്ടെന്ന് പണിപൂർത്തിയാക്കി വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും സൗകര്യപ്പെടുന്ന രീതിയിൽ പൂർത്തീകരിക്കാൻ അധികൃതരോട് ഈ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.2025 26 ഭാരവാഹികളായി സജീവ് ഹൈനസ് പ്രസിഡണ്ടായും ധനേഷ് കോളംകിട സെക്രട്ടറിയായും ,രാജേഷ് ഇമേജ് വൈസ് പ്രസിഡണ്ട് ആയും പ്രണവ് കെ എസ് ജോയിൻ സെക്രട്ടറിയായും, അജിത്ത് തളിയിൽ ട്രഷറയും തെരഞ്ഞെടുക്കപ്പെട്ടു.മേഖല കമ്മിറ്റി അംഗങ്ങളായി മനോജ് കാർത്തിക,പ്രേമരാജ് കാരാട്ട് ,വിനീത് ഇമേജ് എന്നിവർ ഇലക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.മാടായി മേഖലാ പ്രസിഡണ്ട് ശ്രീ രഞ്ജിത് കുമാർ സെക്രട്ടറി വിനോദ് സനം, ട്രഷറർ അനീഷ് കുമാർ,വൈസ് പ്രസിഡണ്ട് ഷനോജ് മേലേടത്ത്, ജോയിൻ സെക്രട്ടറി പ്രേമരാജ് കാരാട്ട്,കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ്പോർട്സ് ക്ലബ് സബ് കോഡിനേറ്റർ മനോജ് കാർത്തിക, ജില്ല ട്രഷറർ വിതിലേഷ് അനുരാഗ് ,പഴയങ്ങാടി യൂണിറ്റ് പ്രസിഡണ്ട് രാജീവ് ക്രിയേറ്റീവ്, മാതമംഗലം യൂണിറ്റ് സെക്രട്ടറി രജീഷ് ചന്ദ്രൻ ,യൂണിറ്റ് പ്രസിഡണ്ട് വിനീത് ഇമേജ്,എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പുതിയ ഭാരവാഹികളായ സജീവ് ഹൈനസ് ധനേഷ് കോടങ്കട അജിത്ത് തളിയിൽ, രാജേഷ് ഇമേജ് ,എന്നിവർ സംസാരിച്ചു. യൂണിറ്റ് സമ്മേളനത്തിന് രാജേഷ് ഇമേജ് നന്ദി പ്രകാശിപ്പിച്ചു.2024 25 വർഷത്തെ യൂണിറ്റ് സമ്മേളനം ദേശീയ ഗാനത്തോട് കൂടി അവസാനിച്ചു.

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More