വാടാനപ്പള്ളി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല മേഖലയിലെ അംഗങ്ങൾക്കായി ഫോട്ടോഗ്രാഫി പഠനയാത്ര സംഘടിപ്പിച്ചു. മേഖലാ ഫോട്ടോഗ്രാഫി കോർഡിനേറ്റർ രാജേഷ് നാട്ടികയുടെ നേതൃത്വത്തിൽ നടത്തിയ ഫോട്ടോഗ്രാഫി പഠനയാത്ര ജൂലൈ 29,30 തീയതികളിൽ മൂന്നാർ, വട്ടവട എന്നീ കേന്ദ്രങ്ങളിലേക്കാണ് സംഘടിപ്പിച്ചത്. മേഖലയിൽ നിന്നും 30 അംഗങ്ങൾ ഈ പഠനയാത്രയിൽ പങ്കെടുത്തു. പഠനയാത്രയിൽ അംഗങ്ങൾ എങ്ങനെ ചിത്രങ്ങൾ എടുക്കണം എന്നതിനെ കുറിച്ച് അദ്ദേഹം വളരെ വ്യക്തമായി വിശദീകരിച്ചു കൊടുത്തു. മൂന്നാർ ചുറ്റി കറങ്ങി ചിത്രങ്ങൾ എടുത്തതിനുശേഷം വട്ടവടയിലെ ഹോം സ്റ്റേയിൽ നടത്തിയ ക്യാമ്പ് ഫയറിൽ അംഗങ്ങളുടെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ചും, പാട്ടുപാടിയും നൃത്തം ചെയ്തും ആഘോഷിച്ചു. പിറ്റേന്ന് രാവിലെ നടത്തിയ ഫോട്ടോ വാക്കിങ്ങിൽ പങ്കെടുത്ത മെമ്പർമാർക്ക് അവരവരുടെ കഴിവിനനുസരിച്ചുള്ള മികച്ച ചിത്രങ്ങൾ പകർത്താൻ സാധിച്ചിട്ടുണ്ട്.പഠനയാത്രയിൽ പങ്കെടുത്ത അംഗങ്ങളുടെ ചിത്രങ്ങൾ വെച്ചുകൊണ്ട് ഒരു ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു . മികച്ച ചിത്രങ്ങൾക്ക് 1,2,3 സ്ഥാനങ്ങൾക്ക് ഉപഹാരങ്ങൾ നൽകുന്നതാണ് പഠനയാത്രയിൽ ജില്ലാ നേച്ചർ ക്ലബ് സബ് കോർഡിനേറ്റർ രമേഷ് അനന്യ, ജില്ലാ ജോയിൻ സെക്രട്ടറി ജീസൻ എ വി, ജില്ലാ ജീവകാരുണ്യ കൺവീനർ ബിജു സി ശങ്കുണ്ണി, മേഖലാ സെക്രട്ടറി ഷനൂപ് കെ എ, മേഖല ട്രഷറർ ഫ്ലെഡന്റോ എ വി എന്നിവർ പങ്കെടുത്തിരുന്നു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More