AKPA വെങ്ങാനൂർ മേഖല വെങ്ങാനൂർ വെസ്റ്റ് യൂണിറ്റ് സമ്മേളനം 2024 സെപ്റ്റംബർ 28, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വെങ്ങാനൂർ മേഖല കമ്മിറ്റി ഓഫിസിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം മേഖല പ്രസിഡൻ്റ് സനൽ കുമാർ ഉത്ഘാടനം ചെയ്തു. യോഗത്തിന് സ്വാഗതം അർപ്പിച്ച് ലിബിൻ ടി കെ സംസാരിച്ചു. സംഘടനയുടെ വളർച്ചയ്ക്ക് ആവശ്യമായ വിവിധ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉദ്ഘാടകൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്നുനടന്ന ചർച്ചയിൽ യൂണിറ്റിന്റെ പുതുവർഷത്തിലേക്കുള്ള തീരുമാനങ്ങൾ എടുക്കുകയുണ്ടായി. മേഖല സെക്രട്ടറി രാജിവ്, യൂണിറ്റ് സെക്രട്ടറി ദസ്ഥക്കീർ, യൂണിറ്റ് ട്രഷറർ അജയൻ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി. ചർച്ചയ്ക്കുശേഷം യൂണിറ്റിന്റെ 2024 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജി വെണ്ണിയൂർ പ്രസിഡന്റായും ഗോപാലകൃഷ്ണൻ സെക്രട്ടറിയായും അജയൻ മുക്കോല ട്രഷററായും ചുമതലയേറ്റു. ധസ്ഥക്കീർ, മനോഹരൻ പനോരമ എന്നിവർ യഥാക്രമം വൈസ് പ്രസിഡൻ്റ് , ജോയിൻ്റ് സെക്രട്ടറി സ്ഥനത്തേയ്ക്കും ഹക്കീം, ഷൈജ എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. രമ്യ സന്തോഷ്, ജയൻ ബാബു, ധന്യ ബി എൽ, സുരാസു , ലിബിൻ , ഷെറീഫ് എം ജോർജ് എന്നിവരെ മേഖലാ കമ്മിറ്റി പ്രതിനിധികളായി തിരഞ്ഞെടുത്തു. യോഗ നടപടികൾക്ക് മേഖലാ pro ഷെരീഫ് എം ജോർജ് കൃതജ്ഞത നിർവഹിച്ചു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More