ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വടക്കാഞ്ചേരി മേഖല വടക്കാഞ്ചേരി യൂണിറ്റ് 40-മത് വാർഷിക സമ്മേളനവും വരവ് ചിലവ് കണക്കുകളുടെ അവതരണവും ഓട്ടുപാറ ജയശ്രീ ഹാളിൽ വച്ച് നടന്നു. ഉച്ചക്ക് 3 മണിക്ക് ഡെന്നി പാർളിക്കാട് " ചാറ്റ് GPT ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യകത" എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്ലാസ്സ് നടത്തി. 4.30 ക്ക് ആരംഭിച്ച യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡൻറ് ഡെന്നി പാർളിക്കാടിന്റെ അധ്യക്ഷതയിൽ മേഖല സെക്രട്ടറി മണി ചെറുതുരുത്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സുരേഷ് അൽഫാ യൂണിറ്റ് റിപ്പോർട്ടും ട്രഷറർ ഷോബി സൈൻ കണക്കും അവതരിപ്പിച്ചു. ഷാജി ലെൻസ്മാൻ മേഖല റിപ്പോർട്ട് മുരളി പി വി (ബ്ലഡ് ഡൊണേഷൻ കോഡിനേറ്റർ), ബബീഷ് (സാന്ത്വനം കൺവീനർ), പ്രസാദ് (മേഖലാ ട്രഷറർ ), വിനയൻ അത്താണി യൂണിറ്റ് പ്രസിഡൻറ് എന്നിവർ ആശംസകളും നേർന്നു. മേഖലയിലെ മുതിർന്ന അംഗങ്ങളായ ജോർജേട്ടൻ ശ്രീധരേട്ടൻ ഐസക്കേട്ടൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ പുരസ്കാരങ്ങൾ നേടിയവരെയും അനുമോദിച്ചു. തുടർന്ന് യൂണിറ്റ് ഇൻ ചാർജ് മുരളി ടിവി നടത്തിയ തിരഞ്ഞെടുപ്പിൽ യൂണിറ്റ് പ്രസിഡൻറ് ഡെന്നി പാർളിക്കാട് സെക്രട്ടറി സുഭാഷ് ചിറ്റണ്ട ട്രഷറർ നസീർ ഹുസൈൻ വൈസ് പ്രസിഡൻറ് സുരേഷ് ഉത്രാളി ജോയിൻ സെക്രട്ടറി സുരേഷ് ആൽഫ മേഖല കമ്മിറ്റി ബബീഷ്, മിഥുൻ, ഷോബി സൈൻ. യൂണിറ്റ് എക്സിക്യൂട്ടീവ് കൃഷ്ണകുമാർ, ഇംതിയാസ്. എന്നിവരെയും പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഫോട്ടോഫെസ്റ്റ് 2024 യൂണിറ്റിൽനിന്നും പങ്കെടുത്ത് സെൽഫി ഇട്ടവരിൽ നിന്നും നടത്തിയ നറുക്കെടുപ്പിൽ ഫ്രാൻസിസ് ചെമ്പരത്തി തെരഞ്ഞെടുക്കപ്പെട്ടു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More