ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാല്പതാമത് പെരിന്തൽമണ്ണ മേഖലാസമ്മേളനം പെരിന്തൽമണ്ണ കെ.എസ്.ടി.എ (ഫ്രീലാൻ്റ് സുകുമാരൻ നഗർ) ഹാളിൽ വച്ച് നടന്നു സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് രാവിലെ 9 മണിക്ക് പെരിന്തൽമണ്ണ മേഖലാ പ്രസിഡണ്ട് നൗഷാദ് സമ്മേളന നഗരിയിൽ പതാക ഉയർത്തി. സമ്മേളനത്തിനു മുന്നോടിയായി Al റവല്യൂഷൻ ക്ലാസ് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ നടന്നു . വൈകുന്നേരം 5 മണി മുതൽ നടന്ന മേഖല സമ്മേളനത്തിന് മേഖല ജോയിൻ സെക്രട്ടറി നൂറുദ്ദീൻ അനുശോചനവും. മേഖലാ വൈസ് പ്രസിഡണ്ട് സജീഷ് ഹൈ ക്ലിക് സ്വാഗതവും പറഞ്ഞു. മേഖലാ പ്രസിഡണ്ട് നൗഷാദ് സമ്മേളനത്തിന് അധ്യക്ഷനായി. എ. കെ. പി .എ ജില്ലാ പ്രസിഡണ്ട് സജിത്ത് ഷൈൻ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം യൂസഫ് കാസിനോ സംഘടന റിപ്പോർട്ടും, മേഖല ഇൻചാർജ്ജർ മുരളി ഐറിസ് മുഖ്യപ്രഭാഷണവും നടത്തി. മേഖലാ സെക്രട്ടറി വിനു മെമ്മറീസ് മേഖലാ വാർഷിക റിപ്പോർട്ടും, വരവു ചിലവു കണക്ക് ട്രഷറർ ഹൈദർ റിയലുംഅവതരിപ്പിച്ചു. ആശംസകളർപ്പിച്ചുകൊണ്ട് ജില്ലാ കമ്മിറ്റി അംഗം സുബ്രഹ്മണ്യൻ ശിൽപി, നൗഫൽ വിസ്മയ, അങ്ങാടിപ്പുറം മേഖലാ പ്രസിഡണ്ട് സുനീഷ് ഷിയോറ, സെക്രട്ടറി അനൂപ് , ജസീർ കപ്പിറ്റോൾ, ഉണ്ണി ശോഭ എന്നിവർ സംസാരിച്ചു . തുടർന്ന് മേഖലയിലെ മെമ്പർമാരായ ഫോട്ടോഗ്രാഫർമാരുടെ മക്കൾക്കുള്ള SSLC, +2 മൊമെന്റോയും നല്ല പ്രവർത്തനം കാഴ്ചവച്ച യൂണിറ്റ്, യൂണിറ്റ് പ്രസിഡണ്ട്, യൂണിറ്റ് സെക്രട്ടറി യൂണിറ്റ് ട്രഷറർ, എന്നിവർക്കുള്ള മൂമെൻ്റോയും സമ്മേളനത്തിൽ വച്ച് നൽകി . പുതിയ ഭാരവാഹികൾ. പ്രസിഡണ്ട് -നൗഫൽ വിസ്മയ വൈസ് പ്രസിഡൻ്റ് - വിനുമെമ്മറീസ് സെക്രട്ടറി നൂറുദ്ദീൻ. ജോയിൻ്റ് സെക്രട്ടറി - മുസ്തഫ ആപ്പിൾ ട്രഷറർ ഹൈദർ റിയൽ, പി. ആർ .ഒ . ബാബു പുലാക്കൽ ട്രഷറർ ഹൈദർ റിയൽ സമ്മേളനത്തിന് നന്ദി പറഞ്ഞു
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
23/09/2024 എ കെ പി എ ചേലക്കര യൂണിറ്റിന്റെ വാ ...Read More