വാടാനപ്പള്ളി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖലയുടെ നേതൃത്വത്തിൽ മേഖലയിലെ അംഗങ്ങൾക്ക് AI യുടെ പുതിയ ടെക്നോളജികൾ മനസ്സിലാക്കുന്നതിനും അറിവ് പങ്കുവയ്ക്കുവാനും മേഖലാ കമ്മിറ്റി സംഘടിപ്പിച്ച AI ക്ലാസ് 18.09.2025 ന് 2 മണിക്ക് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഇ എം എസ് ഹാളിൽ മേഖലാ പ്രസിഡന്റ് സുരേഷ് സി എസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. മേഖലാ സെക്രട്ടറി ഷനൂപ് കെ എ സ്വാഗതം ആശംസിച്ചു, ജില്ല പി ആർ ഒ, മേഖലാ ഇൻചാർജുമായ കെ സി അജയൻ AI ക്ലാസ്സിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന ക്ലാസ്സ് അംഗങ്ങൾക്ക് AI നെ കുറിച്ച് മനസ്സിലാക്കിക്കൊണ്ട് ആരംഭിച്ച് ഫോട്ടോഗ്രാഫർമാർക്കും, എഡിറ്റർമാർക്കും എ ഐ കൊണ്ടുള്ള ഉപയോഗങ്ങളെകുറിച്ചും, AI ന്റെ വിവിധ സൈറ്റുകളെക്കുറിച്ചും, പുതിയ അപ്ഡേഷനുകളെ കുറിച്ചും അംഗങ്ങൾക്ക് വിവരിച്ചുകൊണ്ട് കാഞ്ഞാണി യൂണിറ്റ് സെക്രട്ടറി ജോസഫ് തോലത്ത് ക്ലാസ് നയിക്കുകയും ചെയ്തു. മേഖലയിലെ 60 അംഗങ്ങൾ ക്ലാസ്സിൽ പങ്കെടുത്തിരുന്നു.AI ക്ലാസ്സിനെ വിലയിരുത്തി കൊണ്ട് മേഖലയിലെയും യൂണിറ്റുകളിലെയും അംഗങ്ങൾ വളരെ നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തി സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജീസന്‍ എ വി, മേഖല ഫോട്ടോഗ്രാഫി കോഡിനേറ്റർ രാജേഷ് നാട്ടിക, മേഖലാ പി ആർ ഒ സജി കെ എസ് എന്നിവർ സന്നിഹിതരായിരുന്നു. അംഗങ്ങളുടെ നിറസാന്നിദ്ധ്യം കൊണ്ട് പ്രൗഢമായ പരിപാടിക്ക് മേഖല ട്രഷറർ ഫ്ലെഡന്റോ എ വി നന്ദി പറഞ്ഞു എ ഐ ക്ലാസ് അവസാനിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More