ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അമ്പലപ്പാറ യൂണിറ്റിന്റെ 40 മത് യൂണിറ്റ് സമ്മേളനം 03-09-2024 ന് സുമ കുട്ടൻ നഗറിൽ (എക്സ് സർവീസ് മാൻ ഹാൾ )രാവിലെ 10 മണിക്ക് യൂണിറ്റ് പ്രസിഡന്റ് ശ്രീമതി. ധന്യ പതാക ഉയർത്തി. ശ്രീ ബാബു അൽയാസ് പതാക ഗാനം ആലപിച്ചു. തുടർന്ന് യൂണിറ്റ് പ്രസിഡന്റ് ശ്രീമതി ധന്യയുടെ അധ്യക്ഷതയിൽ മൗന പ്രാർത്ഥനയോടെ സമ്മേളന നടപടികൾ ആരംഭിച്ചു. മേഖല ജോയിൻ സെക്രട്ടറി ശ്രീ ഷരീഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു യൂണിറ്റ് PRO ശ്രീ. ഷിഹാബ് സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി ശ്രീ. നവീൻ യുണിറ്റ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു . സംഘടനാ വിശദീകരണം സംസ്ഥാന ക്ഷേമനിധി കോ-ഓർഡിനേറ്റർ ശ്രീ ബാബുഅലിയാസ് നടത്തി. യൂണിറ്റ് റിപ്പോർട്ട് സെക്രട്ടറി ശ്രീ പ്രസാദ് അവതരിപ്പിച്ചു. വരവ് ചിലവ് കണക്ക് യൂണിറ്റ് ട്രഷറർ ശ്രീമതി മറിയാമ സുനു അവതരിപ്പിച്ചു. റിപ്പോർട്ടും വരവ് ചിലവ് കണക്കും ചർച്ചയ്ക്കും മറുപടിക്ക് ശേഷം കയ്യടിച്ചു പാസാക്കി. ഫോട്ടോഗ്രാഫി മേഖലയിലെ സുദീർഘമായ സേവനമനുഷ്ഠിച്ച യുണിറ്റിലെ മുതിർന്ന അംഗങ്ങളായ ശ്രീ രാജഗോപാൽ, ശ്രീ വേലപ്പൻ എന്നിവരെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു. ദേശീയ തലത്തിൽ നടന്ന വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും നേടിയ കേരള ടീം അംഗം യുണിറ്റ് അംഗം ശ്രീ ഉമ്മറിന്റെ മകൻ ശ്രീ ഷാബിനെ മൊമെന്റോ നൽകി ആദരിച്ചു. പുതിയ ഭാരവാഹികളെ യൂണിറ്റ് നിരീക്ഷകൻ മുഹമ്മദലിയുടെ അഭാവത്തിൽ ശ്രീ സുകുമാരൻ വർണത്തിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖല ട്രഷറർ കെ ആർ രമേശ് , സുകുമാരൻ വർണം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു യൂണിറ്റ് ട്രഷറർ മറിയാമ്മ സുനു നന്ദി പറഞ്ഞു.സമ്മേളനത്തിൽ 26 പേർ പങ്കെടുത്തു. ഉച്ചഭക്ഷണത്തോടെ യൂണിറ്റ് സമ്മേളനത്തിന് സമാപനമായി. 2024-25 ലെ പുതിയ ഭാരവാഹികൾ പ്രസിഡന്റ് ധന്യ വൈസ് പ്രസിഡന്റ് ദീപ രമേഷ് സെക്രട്ടറി പ്രസാദ് ജോയിന്റ് സെക്രട്ടറി ഷിഹാബ് ട്രഷറർ മറിയാമ സുനു PRO ബാലകൃഷ്ണൻ മേഖല കമ്മിറ്റി: ബാബു അലിയാസ് ,K. R രമേഷ്,ഷെരീഫ് എക്സിക്യൂട്ടീവ്: മനോജ് പണിക്കർ, സുധീർ
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More