ഓൾ കേരളഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃത്താലമേഖല കൂട്ടുപാതയൂണിറ്റ് വാർഷിക സമ്മേളനം ഓൾ കേരളഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃത്താലമേഖല കൂട്ടുപാതയൂണിറ്റ് സമ്മേളനം 25 .09 .2024 കാലത്തു 10 മണിക്ക് ഞങ്ങട്ടിരി മുക്കാരത്തിക്കാവ് അമ്പലം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു . ജില്ലാ കമ്മറ്റി അംഗം സുനിൽ കുഴുർ പതാക വന്ദന ഗാനം ആലപിച്ചു തുടർന്ന് യൂണിറ്റ് പ്രസിഡണ്ട് അനൂപ് പതാകയുയർത്തി സമ്മേളനത്തിന് തുടക്കംകുറിച്ചു.യൂണിറ്റ് വൈസ് പ്രസിഡന്റ് സുജി അനുശോചനവും യൂണിറ്റിസെക്രട്ടറി ഷമീർ സ്വാഗതവും പറഞ്ഞു .യൂണിറ്റ് പ്രസിഡണ്ട് അനൂപ് അധ്യക്ഷനായ ചടങ്ങിൽ മേഖലാപ്രസിഡന്റ് ഷംനാദ് ഉദ്ഘടനം ചെയ്തു സംസാരിച്ചു .ജില്ലാ കമ്മറ്റിഅംഗം സുനിൽ കുഴൂർ മുഖ്യപ്രഭാഷണവും, മേഖല സെക്രട്ടറി സനൂപ് കുമ്പിടി സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു .തുടർന്ന് യൂണിറ്റ് സെക്രട്ടറി ഷമീർ വാർഷിക റിപ്പോർട്ടും 'യൂണിറ്റ് ട്രഷറർ വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.റിപ്പോർട്ടിലെയും കണക്കിലെയും ചർച്ചയും, പൊതുവായ ചർച്ചകളും നടന്നു.റിപ്പോർട്ടും കണക്കും യോഗം കൈയ്യടിച്ച് പാസാക്കി. അതിന് ശേഷം 2024-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾക്കുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യൂണിറ്റ് ഇൻ ചാർജും ജില്ലാ കമ്മിറ്റി അംഗവുമായ സുനിൽ കുഴൂർ നേതൃത്വം നൽകി. 2024-2025 വർഷത്തെ കൂട്ടുപാത യൂണിറ്റ് ഭാരവാഹികൾ പ്രസിഡന്റ് : ഹക്കിം വൈസ് പ്രസിഡന്റ് : രേണുക വിജയൻ സെക്രട്ടറി : സുജി സോളോ ജോയിന്റ് സെക്രട്ടറി : ധനീഷ് ട്രെഷറർ : സുന്ദർ PRO : ഷമീർ എന്നിവരെ തെരഞ്ഞെടുത്തു.അജ്മൽ ,ഷമീർ,ഷബീബ്,ലത്തീഫ്,എന്നിവരെ യൂണിറ്റ് കമ്മിറ്റിയായും,അനൂപ് ,ഷംനാദ്'ഷെഫീഖ് എന്നിവരെ മേഖല കമ്മറ്റിയായുംതിരഞ്ഞെടുത്തു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി രേണുക വിജയൻ യോഗത്തിന് നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു.
എല്ലാവർക്കും നമസ്കാരം എങ്ങണ്ടിയൂർ യ ...Read More
കൊടകര മേഖലയിലെ കൊടകര യൂണിറ്റ് സമ്മേള ...Read More
പഴയന്നൂർ യൂണിറ്റ് സമ്മേളനം 2023-2024 പഴയന ...Read More
കുന്നംകുളം മേഖല കേച്ചേരി യൂണിറ്റിന് ...Read More