blog-image
27
Sep
2024

ചെർപ്പുളശ്ശേരി യൂണിറ്റ്

Palakkad

ചെർപ്പുളശ്ശേരി യൂണിറ്റ് വാഷിക സമ്മേളനം അയ്യപ്പൻകാവ് ശാരദാ ഓഡിറ്റോറിയത്തിൽ ചേർന്നു.. മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച യൂണിറ്റ് വാർഷിക സമ്മേളനം. യൂണിറ്റ് പ്രസിഡന്റ് നിബീഷിന്റെ അധ്യക്ഷതയിൽ യോഗനടപടികൾ ആരംഭിച്ചു. യൂണിറ്റ് ജോയിൻ സെക്രട്ടറി സന്തോഷ് കാർമണ്ണ അനുശോചനവും മേഖലാ പ്രസിഡന്റ് സിബി ഉദ്ഘാടനവും മേഖലാ സെക്രട്ടറി സുഭാഷ് വെള്ളിനെഴി ആശംസകൾ പറഞ്ഞു. 2023-2024 വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി ബിനീഷും, വരവ് ചിലവ് കണക്കുകൾ യൂണിറ്റ് ട്രഷറർ പ്രസാദും അവതരിപ്പിച്ചു, മേഖലാ ട്രഷറർ അശോക് വിശദീകരണവും ജില്ലാ കമ്മിറ്റിയംഗം രവി കുളക്കാടൻ സംഘടന വിശദീകരണവും നടത്തി. യൂണിറ്റ് ഇൻ ചാർജ് സലീം കടമ്പഴിപുറത്തിന്റെ സാന്നിധ്യത്തിൽ പൊതു ചർച്ചയും, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പുതിയ യൂണിറ്റ് ഭാരവാഹികൾ 1 പ്രസിഡന്റ് : പ്രഭ ബ്ലാക്ക് 2 വൈസ് : സന്തോഷ് കാറൽമണ്ണ 3 സെക്രട്ടറി : ചന്ദ്രൻ മുദ്ര 4 ജോയിൻ : സമദ് 5 ട്രഷറർ : ജിഷ്ണു കാറൽമണ്ണ 6 PRO : കൃഷ്ണദാസ് മേഖല ഭാരവാഹികൾ ബിനീഷ്, ഹരിഗോവിന്ദൻ, അപ്പു, പ്രസാദ് പുതിയ പിആർഒ കൃഷ്ണദാസ് നന്ദി പറഞ്ഞുകൊണ്ട് ദേശീയഗാനത്തോടുകൂടി യൂണിറ്റ് വാഷി സമ്മേളനം അവസാനിപ്പിച്ചു...

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More