blog-image
26
Sep
2024

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിഞ്ഞാലക്കുട മേഖല കാട്ടൂർ യൂണിറ്റ് വാർഷിക സമ്മേളനം

Thrissur

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിഞ്ഞാലക്കുട മേഖല വാർഷിക സമ്മേളനം 24/09/2024 -ൽ കിഴുത്താണി വായനശാല ഹാളിൽ എ കെ പി എ കാട്ടൂർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ ടി സി ആൻ്റുവിൻ്റെ അധ്യക്ഷതയിൽ മേഖല,ജില്ല, സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ മേഖലാ പ്രസിഡണ്ട് ശ്രീ കെ ബി ശശി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുതു എ കെ പി എ സംസ്ഥാന പ്രസിഡൻ്റ് ശ്രീ. എ സി ജോൺസൺ ആമുഖപ്രഭാഷണവും മേഖല സെക്രട്ടറി ശ്രീ നിഖിൽ കൃഷ്ണ സംഘടന റിപ്പോർട്ടിംഗ് നടത്തി സെക്രട്ടറി ശ്രീ ഷാജു പി എസ് റിപ്പോർട്ടും യൂണിറ്റ് ട്രഷററുടെ അഭാവത്തിൽ യൂണിറ്റ് കമ്മിറ്റി അംഗം ശ്രീ ജയേഷ് കണക്കും അവതരിപ്പിച്ചു യോഗം റിപ്പോർട്ടും കണക്കും പാസാക്കി തുടർന്ന് സ്വന്തം മേഖലയിലെ അംഗമായ എ കെ പി എ സംസ്ഥാന പ്രസിഡണ്ട് ശ്രീ എ സി ജോൺസിനെ യൂണിറ്റിലെ മുതിർന്ന അംഗം ശ്രീ സുബ്രഹ്മണ്യൻ വി ഐ പൊന്നാടയണിയിച്ച് ആദരിച്ചു. മേഖലാ ട്രഷറും ജില്ലാ കമ്മിറ്റി അംഗവുമായ ശ്രീ വേണുവെള്ളാങ്കല്ലൂർ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് മേമന്റോകൾ നൽകി ആദരിച്ചു. യൂണിറ്റ് വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ ഒന്നാം സ്ഥാനവും പ്രോത്സാഹന സ്ഥാനങ്ങളും നേടിയ ശ്രീ സുരേഷ് കിഴുത്താണിയെ മേഖലാ പ്രസിഡണ്ട് ശ്രീ ശശി കെ ബി മെമെന്റോ നൽകി ആദരിച്ചു യൂണിറ്റ് ചാർജ് ശ്രീ കെ കെ രാധാകൃഷ്ണൻ ദൃശ്യയുടെ നേതൃത്വത്തിൽ 2024 /25 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖലാ കമ്മിറ്റി അംഗം ശ്രീ ഡേവിസ് ആലുക്ക വാർഷിക പൊതുയോഗം കോഡിനേറ്റ് ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ശ്രീ സുരേഷ് കീഴ്ത്താണി,മേഖല കമ്മിറ്റി അംഗം ശ്രീ ഷൈജു ഫോട്ടോ വേൾഡ്, ശ്രീ ബബീഷ് ബാബു , സഞ്ജു കെ വി ,രാജൻ വി കെ ,വിശ്വനാഥ് എ വി എന്നിവർ സംസാരിച്ചു ശ്രീ സുബികല്ലട നന്ദി രേഖപ്പെടുത്തി 2024 /25 പ്രവർത്തന വർഷത്തേക്കുള്ള എ കെ പി എ 'കാട്ടൂർ യൂണിറ്റിന്റെ ഭാരവാഹികൾ പ്രസിഡൻറ് ശ്രീ ശശി 1 കെ ബി വൈസ് പ്രസിഡൻറ് സുബി കല്ലട സെക്രട്ടറി - ശ്രീ ജോൺ ടി. ആർ ജോയിൻ സെക്രട്ടറി ശ്രീ ബബീഷ് ബാബു ട്രഷറർ ശ്രീ ജയേഷ് മേഖല കമ്മിറ്റിയിലേക്ക് ശ്രീ ഡേവിസ് ആലുക്കൽ ശ്രീ ആൻ്റു ടി സി ശ്രീ സുരേഷ് കിഴുത്താണി ശ്രീ ഷൈജു വി കെ പി ആർ ഓ ശ്രീഹരിശങ്കർ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ശ്രീ മണികണ്ഠൻ ശ്രീയത് കൃഷ്ണൻ ശ്രീ ധീരജ് പി പി ശ്രീ സുബീഷ് എം എസ്

Latest News
21
Sep
2024

പാറശ്ശാല യൂണിറ്റ് സമ്മേളനം

Thiruvananthapuram

AKPA തിരുവനന്തപുരം പാറശ്ശാല മേഖല പാറശ് ...Read More