ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പെരിങ്ങോം യൂണിറ്റ് വാർഷിക സമ്മേളനം 18 സെപ്തംബർ 2025 നു രാവിലെ 10 മണിക്ക് പെരിങ്ങോം വ്യാപാര ഭവനിൽ വച്ച് നടന്നു. പെരിങ്ങോം: പതാക ഉയർത്തി സമ്മേളനം ആരംഭിച്ചു,യൂണിറ്റ് പ്രസിഡണ്ട് രാഹുൽ രാഘവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അതുൽ പെരിങ്ങോം സ്വാഗതം അർപ്പിച്ചു സംസാരിച്ചു. പയ്യന്നൂർ മേഖല പ്രസിഡന്റ് കൃഷ്ണദാസ് മാധവി സമ്മേളനം ഉദ്ഘടനം ചെയ്തു. പയ്യന്നുർ മേഖല സെക്രട്ടറി പ്രമോദ് ലയ സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി അതുൽ പെരിങ്ങോം യൂണിറ്റ് റിപ്പോർട്ടും യൂണിറ്റ് ട്രെഷറർ സുധീഷ് ലളിത വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.തൊഴിൽ മേഖലയിലേക്കുള്ള കടന്നു കയറ്റം അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിറ്റ് ഇൻ ചാർജ് ഷാജി എം പയ്യന്നുർ മേഖല ട്രെഷറർ സുബാഷ് എം വി എന്നിവർ ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് : സുധീഷ് ലളിത, സെക്രട്ടറി : അഭിത്ബാബു, ട്രെഷറർ : സാജിദലി മുഹമ്മദ്, വൈസ് പ്രസിഡന്റ് : അഭിജിത് എ ടി വി , ജോയിന്റ് സെക്രട്ടറി : രാജു എം കെ, മേഖല കമ്മിറ്റി അംഗങ്ങളായി രൂപേഷ് കൊല്ലാട, മണിരാജ് ഓലയമ്പാടി എന്നിവരെയും തിരഞ്ഞെടുത്തു. ഷാജി എം പയ്യന്നുർ, സുബാഷ് എം വി,രൂപേഷ് കൊല്ലാട എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് യൂണിറ്റ് ട്രെഷറർ സുധീഷ് ലളിത നന്ദി അർപ്പിച്ചു സംസാരിച്ചു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More