മണ്ണുത്തി : ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മണ്ണുത്തി മേഖല ഐഡി കാർഡ് വിതരണം കുട്ടനെല്ലൂർ സൊസൈറ്റി ഹാളിൽ വെച്ച് മേഖല പ്രസിഡന്റ് ശ്രീ രാകേഷ് റെഡ് ലാമ്പിന്റെ അധ്യക്ഷതയിൽ . മേഖലയുടെ ഐഡന്റിറ്റി കാർഡ് വിതരണോത്ഘാടനം AKPA ജില്ലാ പ്രസിഡന്റ് ശ്രീ അനിൽ തുമ്പയിൽ, മേഖല പ്രസിഡന്റിന് നൽകികൊണ്ട് നിർവഹിച്ചു. ശ്രീ അനിൽ പടവരടിന്റെ പ്രാർത്ഥന ഗാനത്തോടെ. മേഖല സെക്രട്ടറി ശ്രീ സ്റ്റാൻലി ജോൺസൻ സ്വാഗതം പറഞ്ഞു പുതിയ മെമ്പർമാർക്കും, വനിതാ അംഗത്തിനും ഐഡി കാർഡ് നൽകി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശ്രീ അനിൽ തുമ്പയിൽ, ജില്ലാ സെക്രട്ടറി ശ്രീ ലിജോ പി ജോസഫ്, ജില്ലാ ട്രെഷറർ ശ്രീ സുനിൽ ബ്ലാക്‌സ്റ്റോൺ, മേഖല ഇൻചാർജും ജില്ലാ വൈസ് പ്രസിഡന്റ്റുമായ ശ്രീ സുനിൽ ഫോറെവർ എന്നിവർക്ക് സ്വീകരണം നൽകി. മേഖലയിലെ ജില്ലാ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് പ്രസിഡന്റുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖല ട്രെഷർ ശ്രീ ചാർളി ജോസ് നന്ദി പറഞ്ഞു യോഗം അവസാനിച്ചു
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വ ...Read More
ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷ ...Read More
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ക ...Read More